വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രണ്ടു വിക്കറ്റ്, പിന്നാലെ അശ്വിന് വില്ലനായി പരിക്ക്- ആശങ്കയില്‍ ഡല്‍ഹി

ടീമിന്റെ തുറുപ്പുചീട്ടാണ് അശ്വിന്‍

ദുബായ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവനെതിരായ മല്‍ഡരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനു പരിക്കേറ്റത്തിന്റെ ഞെട്ടലിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഒരുപക്ഷെ ഈ സീസണ്‍ തന്നെ താരത്തിനു നഷ്ടമായേക്കുമോയെന്ന ആശങ്കയും ഡല്‍ഹിക്കുണ്ട്. വെറ്ററന്‍ സ്പിന്നറുടെ പരിക്ക് അത്രയും സാരമുള്ളതാവാന്‍ ഇടയുണ്ടെന്നാണ് പ്രാഥമിക നിഗമനം. മല്‍സരത്തില്‍ ഒരോവറില്‍ രണ്ടു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുമായി അശ്വിന്‍ കത്തിക്കയറവെയായിരുന്നു പരിക്ക് അപ്രതീക്ഷിത വില്ലനായെത്തിയത്.

1

ഡല്‍ഹിക്കു വേണ്ടി ഐപിഎല്ലില്‍ അശ്വിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ താന്‍ നയിച്ച പഞ്ചാബിനെതിരേ കളം വാഴവെയായിരുന്നു പരിക്ക് അദ്ദേഹത്തെ വീഴ്ത്തിയത്. കളിയുടെ ആറാമത്തെ ഓവറിലായിരുന്നു ഡല്‍ഹി ആഗ്രഹിക്കാത്ത കാര്യം സംഭവിച്ചത്.

കളിയില്‍ അശ്വിന്റെ ആദ്യത്തെ ഓവറായിരുന്നു ഇത്. ആദ്യ പന്തില്‍ തന്നെ പഞ്ചാബിന്റെ കരുണ്‍ നായരെ (1) അശ്വിന്‍ പൃഥ്വി ഷായുടെ കൈകളിലെത്തിച്ചു. തൊട്ടടടുത്ത പന്തില്‍ ഒരു റണ്‍സ്. മൂന്നും നാലും പന്തുകളില്‍ റണ്ണൊന്നുമില്ല. അഞ്ചാമത്തെ പന്തില്‍ പഞ്ചാബിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പുരാനെ (0) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന പന്ത് നേരിട്ടത് ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. ലോങ് ഓണിലേക്കു മാക്‌സ്വെല്‍ കളിച്ച ഷോട്ട് തടുക്കാന്‍ മുന്നോട്ടു കയറി അശ്വിന്‍ ഡൈവ് ചെയ്തതാണ് വിനയായത്. തെന്നിനിങ്ങീയ താരം പിന്നീട് കടുത്ത വേദനയെ തുടര്‍ന്നു കുറച്ചു നേരെ അവിടെ തന്നെ ഇരിക്കുകയായിരുന്നു.

IPL 2020: എവിടെ യൂനിവേഴ്‌സല്‍ ബോസ്? ഗെയ്‌ലിനെ തിരഞ്ഞ പഞ്ചാബ് ആരാധകര്‍ക്കു നിരാശയും ഞെട്ടലുംIPL 2020: എവിടെ യൂനിവേഴ്‌സല്‍ ബോസ്? ഗെയ്‌ലിനെ തിരഞ്ഞ പഞ്ചാബ് ആരാധകര്‍ക്കു നിരാശയും ഞെട്ടലും

IPL 2020: പൃഥ്വിയുടെ 'ചതി', വിളിച്ചു വരുത്തി പുറത്താക്കി, ധവാന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിIPL 2020: പൃഥ്വിയുടെ 'ചതി', വിളിച്ചു വരുത്തി പുറത്താക്കി, ധവാന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി

തുടര്‍ന്ന് ഫിസിയോയുടെ സഹായത്തോടെ അശ്വിന്‍ ഗ്രൗണ്ടിനു പുറത്തേക്കു പോവുകയായിരുന്നു. താരത്തിന്റെ തോളെല്ലിനു പരിക്കേറ്റിട്ടുണ്ടോയെന്ന സംശയമാണ് നിലനില്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ ഒരു പക്ഷെ അശ്വിനു ഐപിഎല്ലില്‍ നിന്നും പിന്മാറേണ്ടി വന്നേക്കാം. എന്നാല്‍ ഡല്‍ഹിയെ സംബന്ധിച്ച് നിര്‍ണായക താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പരിക്ക് ഗൗരവമുള്ളതാവല്ലേയെന്ന പ്രാര്‍ഥനയിലാണ് അവര്‍.

Note: The images used are representational

Story first published: Sunday, September 20, 2020, 22:59 [IST]
Other articles published on Sep 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X