For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈക്ക് ജീവന്മരണപ്പോരാട്ടം; ജയത്തോടെ വിടപറയാന്‍ ഡല്‍ഹി

ഡല്‍ഹി: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് ജീവന്മരണപ്പോരാട്ടം. ഇന്ന് നടക്കുന്ന ഡൂ... ഓര്‍ ഡൈ പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് മുംബൈയുടെ എതിരാളി. വൈകീട്ട് നാലിന് ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ ഫിറോഷ് ഷാ കോട്‌ലയിലാണ് ടൂര്‍ണമെന്റിലെ പ്ലേഓഫ് ഘടന നിര്‍ണയിക്കുന്ന പോര് അരങ്ങേറുന്നത്. ഡല്‍ഹിയെ തോല്‍പ്പിക്കാനായാല്‍ മുംബൈക്ക് പ്ലേഓഫ് സാധ്യത കൂടുതലാണ്. ജയിക്കാനായാല്‍ നാലാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മറികടക്കാന്‍ മുംബൈക്കാവും. രാജസ്ഥാനെ മറികടന്നാല്‍ പിന്നെ മുംബൈക്ക് കാത്തിരിക്കേണ്ടത് ചെന്നൈ സൂപ്പര്‍ കിങ്‌സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മല്‍സരഫലമായിരിക്കും. ഈ മല്‍സരത്തില്‍ ചെന്നൈയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പഞ്ചാബിന് പ്ലേഓഫില്‍ കടക്കാന്‍ കഴിയുകയൂള്ളൂ.

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകളാണ് പ്ലേഓഫ് ഉറപ്പിച്ചിട്ടുള്ളത്. നിലവില്‍ ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ 14 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്ന് അവസാന ലീഗ് മല്‍സരങ്ങള്‍ക്കിറങ്ങുന്ന മുംബൈക്കും പഞ്ചാബിനും 12 പോയിന്റ് വീതമാണുള്ളത്. സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മുംബൈയെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഡല്‍ഹിക്കായിരുന്നു.


ഭാഗ്യം തുണയ്ക്കുമോ മുംബൈയെ?

ഭാഗ്യം തുണയ്ക്കുമോ മുംബൈയെ?

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് മുംബൈ. മൂന്ന് തവണയാണ് ഐപിഎല്ലില്‍ മുംബൈ കിരീടം നേടിയത്. മൂന്ന് തവണ മുംബൈ കിരീടം നേടിയപ്പോഴും രോഹിത് ശര്‍മയായിരുന്നു ടീം ക്യാപ്റ്റന്‍. ചില സീസണുകളില്‍ മുംബൈ മുന്നേറ്റത്തിന് ഭാഗ്യവും തുണയായിട്ടുണ്ട്. കഴിഞ്ഞ സീസണിലും തുടര്‍ തോല്‍വിക്കൊണ്ട് തുടങ്ങിയ മുംബൈ പിന്നീടുള്ള നിര്‍ണായക മല്‍സരങ്ങളില്‍ വിജയിച്ച് ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു.

ഈ സീസണിലും തുടര്‍ തോല്‍വികളിലൂടെയാണ് മുംബൈ തുടങ്ങിയത്. എന്നാല്‍, നിര്‍ണായക മല്‍സരങ്ങളില്‍ വിജയിച്ച മുംബൈ പ്ലേഓഫ് സാധ്യത നിലനിര്‍ത്തുകയായിരുന്നു. ഇന്ന് ഡല്‍ഹിയെ തോല്‍പ്പിച്ചാല്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ പ്ലേഓഫില്‍ കയറുന്ന നാലാമത്തെ ടീം മുംബൈ തന്നെയാവും. കാരണം, നെറ്റ്‌റണ്‍റേറ്റില്‍ മുംബൈ മറ്റു പ്ലേഓഫ് സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളേക്കാള്‍ ഏറെ മുന്നിലാണ്. പക്ഷേ, അതിന് എല്ലാ തവണയെയും പോലെ ഇത്തവണയും മുംബൈക്ക് വിജയമെന്ന ഭാഗ്യം കനിയണം. മോശം ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് രോഹിത് പുറത്താവുന്നത് മുംബൈ സ്‌കോറിങ്ങിനെ ബാധിക്കുന്നുണ്ട്. നിര്‍ണായക മല്‍സരത്തില്‍ രോഹിത് ഈ പോരായ്മ പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് മുംബൈ ആരാധകര്‍. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കിരോണ്‍ പൊള്ളാര്‍ഡ് ഫോമിലേക്ക് മടങ്ങിയെത്തിയതും മുംബൈ ക്യാംപിന് ആശ്വസിക്കാനുള്ള വകയാണ്.

ഡല്‍ഹിക്കിത് അഭിമാനപ്പോരാട്ടം

ഡല്‍ഹിക്കിത് അഭിമാനപ്പോരാട്ടം

ഐപിഎല്‍ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. എല്ലാ സീസണുകളെയും പോലെ ഇത്തവണയും ഡല്‍ഹി നിരാശപ്പെടുത്തുകയായിരുന്നു. ഗൗതം ഗംഭീറിനു പകരം പുതുമുഖ ക്യാപ്റ്റന്‍ ശ്രെയാഷ് അയ്യര്‍ വന്നെങ്കിലും നിര്‍ണായക മല്‍സരങ്ങളില്‍ പരാജയപ്പെട്ടത് ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യത നേരത്തെ തന്നെ അവസാനിപ്പിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും വിജയത്തോടെ ഈ സീസണിന് ഗുഡ്‌ബൈ പറയാമെന്നുള്ള കണക്കുകൂട്ടലിലാണ് ഡല്‍ഹി. അവസാന മല്‍സരത്തില്‍ ശക്തരായ ചെന്നൈയെ 34 റണ്‍സിന് പരാജയപ്പെടുത്താന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു. ഇന്ന് മുംബൈയെയും തോല്‍പ്പിച്ച് നാണക്കേടിന്റെ ഭാരം കുറയ്ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഡല്‍ഹി. ബാറ്റിങില്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ഫോമാണ് ആതിഥേയരുടെ ഏറ്റവും വലിയ ആശ്വാസം.

ടീം

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്:

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്:

പ്രിത്‌വി ഷോ, ശ്രെയാഷ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, സന്ദീപ് ലാമിച്ചന്‍, ട്രെന്റ് ബോള്‍ട്ട്, ആവേഷ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ്:

മുംബൈ ഇന്ത്യന്‍സ്:

എവിന്‍ ലെവിസ്, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷാന്‍, ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ബെന്‍ കട്ടിങ്, മിച്ചെല്‍ മക്ലേഗന്‍, ജസ്പ്രിത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ.

Story first published: Sunday, May 20, 2018, 12:03 [IST]
Other articles published on May 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+