Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹി വേണ്ടപോലെ ഉപയോഗിച്ചില്ലെന്ന്.. പവന്‍ നേഗി കുറ്റപ്പെടുത്തുന്നത് രാഹുല്‍ ദ്രാവിഡിനെ?

ദില്ലി: ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ വലിയ പ്രതീക്ഷയുമായി എത്തിയ താരമായിരുന്നു ഓള്‍റൗണ്ടര്‍ പവന്‍ നേഗി. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയതിന് പിന്നാലെ നടന്ന ഐ പി എല്‍ ലേലത്തില്‍ നേഗിക്ക് എട്ടരക്കോടി രൂപയാണ് പ്രതിഫലമായി കിട്ടിയത്. എന്നാല്‍ ഈ സീസണിലെ ഏറ്റവും നിരാശപ്പെടുത്തിയ താരമാകാനായിരുന്നു ഐ പി എല്ലില്‍ നേഗിയുടെ വിധി.

എട്ട് കളികളില്‍ നിന്നായി ഒരേയൊരു വിക്കറ്റ് മാത്രമാണ് നേഗിക്ക് കിട്ടിയത്. ഇഷ്ടം പോലെ റണ്‍സ് വഴങ്ങിയ നേഗി ആകെ എറിഞ്ഞത് 9 ഓവറുകള്‍ മാത്രം. ബാറ്റിംഗില്‍ മുന്‍നിരയില്‍ തന്നെ അവസരം കിട്ടിയെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താനായില്ല. 57 റണ്‍സാണ് എട്ട് കളികളിലെ സമ്പാദ്യം. എന്നാല്‍ പ്രകടനം മോശമായതിന് പിന്നില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കോച്ചിംഗ് നിരയാണ് എന്നാണ് നേഗി ഇപ്പോള്‍ പറയുന്നത്.

pawan-negi-

തന്നെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ല. ഓരോ മത്സരത്തിന് മുമ്പും താന്‍ ടീമിലുണ്ടോ എന്ന് പോലും ഉറപ്പില്ലായിരുന്നു. ടീമില്‍ എന്താണ് തന്റെ റോള്‍ എന്നത് പോലും വ്യക്തമായിരുന്നില്ല. സീസണ്‍ തീര്‍ന്നതും ടീം മാനേജരായ സുനില്‍ വല്‍സനും ടി എ ശേഖറും തനിക്ക് വേണ്ടത്ര അവസരം കിട്ടിയില്ല എന്ന കാര്യം നേരിട്ട് പറഞ്ഞു.

ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ ഉണ്ടായിരുന്നപ്പോള്‍ കിട്ടിയ പിന്തുണ ഡല്‍ഹി ടീമില്‍ കിട്ടിയില്ല എന്നാണ് പവന്‍ നേഗി കുറ്റപ്പെടുത്തുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ മെന്ററായിരുന്ന ദ്രാവിഡിന് നേരെയാണോ നേഗിയുടെ വിരല്‍ നീളുന്നത് എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനില്ല. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എന്നും മിടുക്കനായ ദ്രാവിഡിനും ക്യാപ്റ്റന്‍ സഹീര്‍ ഖാനും ഇങ്ങനെ ഒരു പഴി കേള്‍ക്കേണ്ടി വന്നതും വിശ്വസിക്കാന്‍ പ്രയാസം.

Story first published: Tuesday, June 7, 2016, 11:47 [IST]
Other articles published on Jun 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+