ഐപിഎല്‍ 2019: ധവാന്‍, അയ്യര്‍, പൃഥ്വി, പന്ത്!! കറുത്ത കുതിരകള്‍ ഡല്‍ഹി തന്നെ, ഇതാ കാരണങ്ങള്‍
ദില്ലി: ഐപിഎല്ലിലെ കഴിഞ്ഞ 11 സീസണിലെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്). ഇതുവരെ ഐപിഎല്ലിന്റെ ഫൈനലില്‍ പോലും കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഏക ടീമും ഡല്‍ഹി തന്നെയാണ്. മുന്‍ സീസണുകളില്‍ ആരാധരെ നിരാശരാക്കിയ ഡല്‍ഹി ഇത്തവണ പുതിയ പേരില്‍, പുതിയ ലുക്കിലാണ് അങ്കത്തട്ടിലിറങ്ങുന്നത്. മികച്ച ചില താരങ്ങളെയും ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കായിട്ടുണ്ട്.
ഈ സീസണിലെ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ടീമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ഡല്‍ഹിയെ വിശേഷിപ്പിക്കുന്നത്. എതിരാളികളുടെ കഥ കഴിച്ച് ഇത്തവണ ഡല്‍ഹി പടയോട്ടം നടത്തുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി തന്നെയാവും കറുത്ത കുതിരകളെന്നു ചൂണ്ടിക്കാണിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഇന്ത്യന്‍ താരങ്ങളടങ്ങുന്ന ശക്തമായ ബാറ്റിങ് ലൈനപ്പ്
ഇന്ത്യന്‍ താരങ്ങളുള്‍പ്പെടുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഡല്‍ഹിക്കുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിലെ യങ് ബാറ്റിങ് സെന്‍സേഷനുകളായ പൃഥ്വി ഷാ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഇത്തവണ ഡല്‍ഹിക്കൊപ്പമുണ്ട്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ഓപ്പണിങിലെ സ്ഥിര സാന്നിധ്യമായ ശിഖര്‍ ധവാനും ചേരുന്നതോടെ ഡല്‍ഹി കൂടുതല്‍ അപടകാരികളാവും. ഈ സീസണിലാണ് ധവാന്‍ ഡല്‍ഹി ടീമിന്റെ ഭാഗമായത്.
കഴിഞ്ഞ മൂന്നു സീസണുകളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ധവാന്‍ കാഴ്ചവച്ചത്. 501, 479, 497 എന്നിങ്ങനെയാണ് 2016, 17, 18 സീസണുകളില്‍ താരത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ 142 ഇന്നിങ്‌സുകളിലായി 4057 റണ്‍സ് ധവാന്‍ ഇതുവരെ നേടിക്കഴിഞ്ഞു.
കഴിഞ്ഞ സീസണില്‍ അരങ്ങേറിയ പൃഥ്വി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. പന്താവട്ടെ ഒരു സെഞ്ച്വറിയടക്കം റണ്‍സ് വാരിക്കൂട്ടി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ക്യാപ്റ്റന്‍ കൂടിയായ ശ്രേയസും മികച്ച ബാറ്റ്‌സ്മാനാണ്. ഇവര്‍ മാത്രമല്ല ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഹനുമാ വിഹാരിയുടെയും സാന്നിധ്യം ഡല്‍ഹി മധ്യനിരയ്ക്കു കരുത്താവും.

മികച്ച ബൗളിങ് നിര
ശക്തമായ ബാറ്റിങ് നിര മാത്രമല്ല മൂര്‍ച്ചയേറിയ ബൗളിങ് നിരയും ഡല്‍ഹിക്കുണ്ട്. വെറ്ററന്‍ താരം അമിത് മിശ്രയും അക്ഷര്‍ പട്ടേലുമാണ് ടീമിലെ സ്പിന്നര്‍മാര്‍. കഴിഞ്ഞ സീസണില്‍ അരങ്ങേറിയ നേപ്പാളിന്റെ കൗമാര സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയും ഇവര്‍ക്കു കൂട്ടുണ്ട്. മിശ്രയായിരിക്കും ഡല്‍ഹിയുടെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. 146 വിക്കറ്റുകള്‍ ഐപിഎല്ലില്‍ വീഴ്ത്തിയിട്ടുണ്ട്. മിശ്രയെപ്പോലെ തന്നെ അപകടകാരിയാണ് അക്ഷറും. 25 കാരനായ താരം ഐപിഎല്ലില്‍ 61 വിക്കറ്റുകള്‍ ഇതുവരെ നേടിക്കഴിഞ്ഞു. ബൗളിങില്‍ മാത്രമല്ല വാലറ്റത്ത് ബൗളിങിലും തീപ്പൊരി ഇന്നിങ്‌സുകള്‍ കളിക്കാന്‍ അക്ഷറിനു കഴിയും.
പേസ് ബൗളിങിനു നേതൃത്വം നല്‍കുക ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഇഷാന്ത് ശര്‍മയായിരിക്കും. ഐപിഎല്ലില്‍ 58 വിക്കറ്റുകളാണ് ഇഷാന്ത് വീഴ്ത്തിയത്. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ എന്നിവരും അപകടകാരികളാണ്.

അനുഭവസമ്പന്നരായ താരങ്ങള്‍
അനുഭവസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളുടെ വലിയൊരു നിര തന്നെ ഡല്‍ഹിക്കുണ്ടെന്നു കാണാം. ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ ധവാനെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരമായ കോളിന്‍ മണ്‍റോ ടി20 സ്‌പെഷ്യലിസ്റ്റാണ്. ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ധവാനോടൊപ്പം മണ്‍റോ ഡല്‍ഹിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. പൃഥ്വി കൂടി ടീമിലുള്ളതിനാല്‍ മണ്‍റോയുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരാനും സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാം, ക്രിസ് മോറിസ് എന്നിവരും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ്.
ബൗളിങില്‍ ഇഷാന്ത്, മിശ്ര, ബോള്‍ട്ട് എന്നിവരുടെ അനുഭവസമ്പത്തും നിര്‍ണായക മല്‍സരങ്ങളില്‍ ഡല്‍ഹിക്കു മുതല്‍ക്കൂട്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications