വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അനായാസം ഹൈദരാബാദ്, ബൗളിങ് മികവില്‍ ഡല്‍ഹിയെ തരിപ്പണമാക്കി

അഞ്ചു വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം

By Manu
1
45772

ദില്ലി: തീപാറുമെന്ന് കരുതപ്പെട്ട ഐപിഎല്ലിലെ 16ാമത്തെ മല്‍സരത്തില്‍ നിലവിലെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനായാസ ജയം. കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അവരുടെ മടയില്‍ അഞ്ചു വിക്കറ്റിനാണ് ഹൈദരാബാദ് കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 129 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ കളി ഹൈദരാബാദിന്റെ വരുതിയിലായിരുന്നു. കാര്യമായ വെല്ലുവിളിയില്ലാതെ 18.3 ഓവറില്‍ അഞ്ചു വിക്കറ്റിന് ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. ഈ ജയത്തോടെ ആറു പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

bairstow

48 റണ്‍സെടുത്ത ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദ് ബാറ്റിങ് നിരയില്‍ മികച്ചുനിന്നത്. വെറും 28 പന്തിലാണ് ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ബെയര്‍‌സ്റ്റോ ഇത്രയും റണ്‍സെടുത്തത്. വിജയ് ശങ്കര്‍ (16), ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, ദീപക് ഹൂഡ (മൂവരും 10 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തേ ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് വരിഞ്ഞുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 129 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (43) ഒറ്റയാള്‍ പോരാട്ടമാണ് ഡല്‍ഹി ഇന്നിങ്‌സ് അല്‍പ്പമെങ്കിലു മാന്യത നല്‍കിയത്. 41 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അക്ഷര്‍ പട്ടേല്‍ (23*), ക്രിസ് മോറിസ് (17), ശിഖര്‍ ധവാന്‍ (12), പൃഥ്വി ഷാ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. റിഷഭ് പന്ത് (5), രാഹുല്‍ തെവാട്ടിയ (5), കോളിന്‍ ഇന്‍ഗ്രാം (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

രണ്ടു വിക്കറ്റ് വീതമെടുത്ത ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് ഡല്‍ഹി നിരയില്‍ നാശം വിതച്ചത്. റാഷിദ് ഖാനും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് വീതമെടുത്തു.

Story first published: Thursday, April 4, 2019, 23:29 [IST]
Other articles published on Apr 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X