Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ എലിമിനേറ്റര്‍: പൃഥ്വിക്കു പിന്നാലെ പന്താട്ടം, ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി 'സെമിയില്‍'

ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല
1
45947

വിശാഖപട്ടണം: ഐപിഎല്ലില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ് കന്നി ഫൈനലിനു ഒരു പടി കൂടി അടുത്തു. രണ്ടു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ പൃഥ്വി ഷായുടെ (56) തകര്‍പ്പന്‍ ഫിഫ്റ്റിയും റിഷഭ് പന്തിന്റെ (49) വെടിക്കെട്ട് ഇന്നിങ്‌സും ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഒരു പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ഡല്‍ഹി ലക്ഷ്യം മറികടന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ പന്തില്‍ കീമോ പോള്‍ ബൗണ്ടറിലൂടെ ഡല്‍ഹിയുടെ വിജയ റണ്‍സ് നേടി.

pant

38 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പൃഥ്വി 56 റണ്‍സെടുത്തതെങ്കില്‍ വെറും 21 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറിയും പായിച്ചാണ് പന്ത് 49 റണ്‍സ് വാരിക്കൂട്ടിയത്. വിജയത്തോടെ ഡല്‍ഹി വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ക്വാളിഫയര്‍ 2വിലേക്കു യോഗ്യത നേടി. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ മല്‍സരത്തില്‍ ഡല്‍ഹിയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഫൈനലിലേക്കു യോഗ്യത നേടും.

മികച്ച തുടക്കത്തിനു ശേഷം ഒരു ഘട്ടത്തില്‍ ഡല്‍ഹിക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പന്തിന്റെ വീരോചിത ഇന്നിങ്‌സ് ഡല്‍ഹിയെ കരകയറ്റുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാന്‍- പൃഥ്വി സഖ്യം 66 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് 45 റണ്‍സെടുക്കുന്നതിനിടെ ഡല്‍ഹിക്കു നാലു വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഡല്‍ഹി അഞ്ചിന് 111 റണ്‍സെന്ന നിലയിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ പന്തും ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡും ചേര്‍ന്ന് 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹിയെ രക്ഷിക്കുകയായിരുന്നു. ഹൈദരാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഹൈദരാബാദ് എട്ടു വിക്കറ്റിനു 162 റണ്‍സെടുത്തു. ഡല്‍ഹി നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 36 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. വെറും 19 പന്തിലാണ് നാലു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം ഗുപ്റ്റില്‍ 39 റണ്‍സെടുത്തത്. മനീഷ് പാണ്ഡെ (30), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (28), വിജയ് ശങ്കര്‍ (25), മുഹമ്മദ് നബി (20) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍. ഡല്‍ഹിക്കു വേണ്ടി കീമോ പോള്‍ മൂന്നു വിക്കറ്റ് കൊയ്തപ്പോള്‍ ഇഷാന്ത് ശര്‍മ രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, അമിത് മിശ്ര എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടോസിനു ശേഷം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടു മുമ്പത്തെ കളിയില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. കോളിന്‍ ഇന്‍ഗ്രാമിനു പകരം കോളിന്‍ മണ്‍റോ കളിച്ചു. മറുഭാഗത്ത് ഹൈദരാബാദ് ടീമിലും ഒരു മാറ്റം വരുത്തി. യൂസുഫ് പഠാനു പകരം ദീപക് ഹൂഡ കളിക്കുകയായിരുന്നു.

Story first published: Wednesday, May 8, 2019, 23:36 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+