ഐപിഎല്‍: ഡല്‍ഹി പേസര്‍ ഹല്‍ഷല്‍ പട്ടേലിനു സീസണ്‍ നഷ്ടമാവും; പകരമെത്തുന്നത് മുന്‍ മുംബൈ സ്പിന്നര്‍
ഡല്‍ഹി: പരിക്കേറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ഹര്‍ഷല്‍ പട്ടേലിന് ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാവും. ഹര്‍ഷലിനു പകരം മുന്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ജഗദീശ്വ സുജിതിനെ ഡല്‍ഹി ടീമിലുള്‍പ്പെടുത്തി. വലതു കൈക്കേറ്റ പരിക്കാണ് ഹര്‍ഷലിന് വിനയായത്.

സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഹര്‍ഷലിന് കഴിഞ്ഞിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കെതിരേ കളത്തിലിറങ്ങിയ ഹര്‍ഷല്‍ എട്ടോവറില്‍ രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തി 77 റണ്‍സ് വിട്ടുകൊടുത്തിരുന്നു. 2015 ഐപിഎല്‍ സീസണില്‍ മുംബൈക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച താരമാണ് സുജിത്.
13 മല്‍സരങ്ങളില്‍ നിന്ന് സുജിത് മുംബൈക്കു വേണ്ടി 10 വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍, പിന്നീടുള്ള സീസണുകളില്‍ താരത്തിന് അവസരം ലഭിക്കാതെ പോവുകയായിരുന്നു. ഈ വര്‍ഷം നടന്ന സയിദ് മുഷ്താഭ് അലി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി നടത്തിയ പ്രകടനമാണ് ഐപിഎല്ലിലേക്ക് സുജിതിന് വീണ്ടും വിളിവരാനിടയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications