Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: എട്ടു റണ്‍സിനിടെ 6 വിക്കറ്റ്, കറെന് ഹാട്രിക്ക്... പഞ്ചാബിന് നാടകീയ ജയം

1
45769
മികച്ച ബൗളിങിലൂടെ ഡല്‍ഹി

മൊഹാലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍വി ചോദിച്ചുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. മറുപടിയില്‍ 17 ഓവറാവുമ്പോഴേക്കും മൂന്നിന് 143 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ എട്ടു റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഡല്‍ഹി അപ്രതീക്ഷിത തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. 19.2 ഓവറില്‍ 152 റണ്‍സില്‍ ഡല്‍ഹി കൂടാരം കയറി. ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റെടുത്ത ഇംഗ്ലീഷ് യുവതാരം സാം കറെന്റെ മാസ്മരിക പ്രകടനമാണ് പഞ്ചാബിന് 14 റണ്‍സിന്റെ നാടകീയ ജയം സമ്മാനിച്ചത്. ഈ സീസണിലെ കന്നി ഹാട്രിക്ക് കൂടിയാണ് താരം തന്റെ പേരില്‍ കുറിച്ചത്. 2.2 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കറെന്‍ നാലു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റ് വീതമെടുത്ത നായകന്‍ അശ്വിനും മുഹമ്മദ് ഷമിയും കറെനു മികച്ച പിന്തുണയേകി.

pant bowled

ഡല്‍ഹി നിരയില്‍ നാലു പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 39 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 26 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കോളിന്‍ ഇന്‍ഗ്രാം (39), ശിഖര്‍ ധവാന്‍ (30), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (28) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഡല്‍ഹിയുടെ 10 പേരില്‍ അഞ്ചു താരങ്ങളും ബൗള്‍ഡായാണ് മടങ്ങിയത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്ക്‌പ്പെട്ട പഞ്ചാബ് ഒമ്പതു വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 180നു മുകളില്‍ നേടുമെന്നു കരുതിയ പഞ്ചാബിനെ ഡല്‍ഹി മികച്ച ബൗളിങിലൂടെ കടിഞ്ഞാണിടുകയായിരുന്നു. പഞ്ചാബ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി നേടാനായില്ല. 43 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. 30 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സര്‍ഫ്രാസ് ഖാന്‍ (39), മന്‍ദീപ് സിങ് (29*), സാം കറെന്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഡല്‍ഹിക്കു വേണ്ടി ക്രിസ് മോറിസ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ കാഗിസോ റബാദയ്ക്കും സന്ദീപ് ലാമിച്ചാനെയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

രാഹുലിനെ കുരുക്കി മോറിസ്

രാഹുലിനെ കുരുക്കി മോറിസ്

സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനു പകരം സാം കറെനാണ് ഈ മല്‍സരത്തില്‍ ലോകേഷ് രാഹുലിനൊപ്പം പഞ്ചാബിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. മികച്ച രീതിയില്‍ തുടങ്ങിയ രാഹുലിനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 15 റണ്‍സെടുത്ത രാഹുലിനെ ക്രിസ് മോറിസ് വിക്കറ്റിനു മുന്നില്‍ കുരുക്കി. 11 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കറെന്റെ വിക്കറ്റ് ലാമിച്ചാനെയ്ക്ക്

കറെന്റെ വിക്കറ്റ് ലാമിച്ചാനെയ്ക്ക്

ആദ്യ വിക്കറ്റിനു സമാനമായിരുന്നു രണ്ടാം വിക്കറ്റും ആക്രമിച്ചു കളിച്ച ഇംഗ്ലീഷ് യുവതാരം കറെന്‍ ഡല്‍ഹിക്കു വെല്ലുവിളിയുയര്‍ത്തുമെന്നു കരുതിയെങ്കിലും അധികം ആയുസ്സുണ്ടായില്ല. 10 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 20 റണ്‍സെടുത്ത കറെനെ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ വിക്കറ്റിനു മുന്നില്‍ കുടുക്കി.

മായങ്ക് റണ്ണൗട്ട്

മിന്നുന്ന ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് ഡല്‍ഹി പുറത്താക്കി. ശിഖര്‍ ധവാനോടാണ് ഈ വിക്കറ്റിന് ഡല്‍ഹി കടപ്പെട്ടിരിക്കുന്നത്. അനാവശ്യ സിംഗിളിനു ശ്രമിച്ച മായങ്കിനെ (6) ധവാന്‍ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. പഞ്ചാബിന്റെ സ്‌കോര്‍ 58ല്‍ നില്‍ക്കവെയാണ് മായങ്കിന്റെ മടക്കം.

കൂട്ടുകെട്ട് തകര്‍ത്ത് ലാമിച്ചാനെ

കൂട്ടുകെട്ട് തകര്‍ത്ത് ലാമിച്ചാനെ

മൂന്നിന് 58 റണ്‍സെന്ന നിലയില്‍ പതറിയ പഞ്ചാബിനെ ഡേവിഡ് മില്ലറും സര്‍ഫ്രാസ് ഖാനും മികച്ച കൂട്ടുകെട്ടിലൂടെ കരകയറ്റി. നാലാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുന്നേറിയ സഖ്യത്തെ വേര്‍പിരിക്കുന്നത് ലാമിച്ചാനെയാണ്. 39 റണ്‍സെടുത്ത സര്‍ഫ്രാസിനെ ലാമിച്ചാനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു സമ്മാനിക്കുകയായിരുന്നു. തകര്‍പ്പനൊരു ക്യാച്ചിലൂടെയാണ് പന്ത് സര്‍ഫ്രാസിനെ പുറത്താക്കിയത്. 29 ബോൡ ആറു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

36 റണ്‍സിനിടെ 5 വിക്കറ്റുകള്‍

36 റണ്‍സിനിടെ 5 വിക്കറ്റുകള്‍

സര്‍ഫ്രാസ് പുറത്തായതിനു പിന്നാലെ പഞ്ചാബിന് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 36 റണ്‍സെടുക്കുന്നതിനിടെ പഞ്ചാബിന്റെ അഞ്ചു വിക്കറ്റുകളാണ് ഡല്‍ഹി കൊയ്തത്. ടോപ്‌സ്‌കോററായ മില്ലറെ മോറിസിന്റെ ബൗളിങില്‍ പന്താണ് ക്യാച്ചെടുത്തത്. ഹാര്‍ഡസ് വില്‍ജോനിനെ (1) റബാദയുടെ ബൗളിങില്‍ മോറിസ് പിടികൂടി. ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ (3) മോറിസിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് ക്രീസ് വിട്ടത്.
മുരുഗന്‍ അശ്വിനെ (1) റബാദയുടെ ബൗളിങില്‍ ആവേശ് ഖാന്‍ ക്യാച്ചെടുത്തപ്പോള്‍ മുഹമ്മദ് ഷമി ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടാവുകയായിരുന്നു.

Story first published: Tuesday, April 2, 2019, 0:10 [IST]
Other articles published on Apr 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+