വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മികച്ച ഫിനിഷറാവാനുള്ള കല ഞാന്‍ പഠിക്കുകയാണ്- ഷിംറോന്‍ ഹെറ്റ്‌മെയര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം പുറത്തെടുക്കുന്ന ടീമുകളൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എതിരാളികള്‍ പോലും സംതുലിതമെന്ന് വിശേഷിപ്പിക്കുന്ന ഡല്‍ഹി നിലവില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്. 10 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയം നേടിയ ഡല്‍ഹി 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹിയുടെ ഇന്നത്തെ എതിരാളി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഡല്‍ഹിയില്‍ എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി താരങ്ങളുണ്ട്. അവരിലൊരാളാണ് മധ്യനിരയുടെ ചുമതലയുള്ള ഷിംറോന്‍ ഹെറ്റ്‌മെയര്‍. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ഹെറ്റ്‌മെയറെ മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് ഡല്‍ഹി കൂടുതലായും ഉപയോഗിക്കുന്നത്. ഇപ്പോഴിതാ തന്റെ ഫിനിഷന്‍ റോളിനെക്കുറിച്ച് ഹെറ്റ്‌മെയര്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

'നിലവില്‍ എങ്ങനെയൊരു മികച്ച ഫിനിഷന്‍ ആകാമെന്ന കല ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ റോള്‍ ഞാന്‍ ടീമില്‍ ചോദിച്ചുവാങ്ങിയതാണ്. ഏത് റോളില്‍ കളിക്കാനും തയ്യാറാണ്. ടീം ആവിശ്യപ്പെടുന്നതിനനുസരിച്ച് എവിടെവേണമെങ്കിലും കളിക്കും. ടി20 ഫോര്‍മാറ്റില്‍ ഫിനിഷര്‍ റോള്‍ വലിയ വെല്ലുവിളി നിറഞ്ഞതാണെന്നാണ് എന്റെ വിശ്വാസം. ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ പഠിക്കാനാണ് ശ്രമിക്കുന്നത്. 100 ശതമാനവും ബാറ്റിങ്ങില്‍ മികച്ച പ്രകടനത്തിനായി ശ്രമിക്കാറുണ്ട്'-ഹെറ്റ്‌മെയര്‍ പറഞ്ഞു. അവസാന സീസണില്‍ ആര്‍സിബിയും ഹെറ്റ്‌മെയറെ മധ്യനിരയിലാണ് പരീക്ഷിച്ചത്. എന്നാല്‍ സ്ഥിരതയില്ലാത്തതിനെത്തുടര്‍ന്ന് ആര്‍സിബി കൈവിട്ട യുവ വെസ്റ്റ് ഇന്‍ഡീസ് താരത്തെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. റിഷഭ് പന്തിന് പരിക്കേറ്റ സമയത്ത് മാത്രമാണ് ഹെറ്റ്‌മെയറിനും ടീമിന് പുറത്തുപോകേണ്ടി വന്നത്. ടീമിന്റെ തന്ത്രങ്ങളില്‍ നിര്‍ണ്ണായക റോള്‍ ഹെറ്റ്‌മെയറിനുമുണ്ട്.

shimronhetmyer

ഡല്‍ഹി ടീം ചാമ്പ്യന്മാരുടെ നിരയാണെന്നും ഹെറ്റ്‌മെയര്‍ പറഞ്ഞു. 'ഡല്‍ഹിയില്‍ മുഴുവന്‍ മാച്ച് വിന്നര്‍മാരാണെന്നാണ് എന്റെ വിശ്വാസം. അതില്‍ ഒരു സംശയത്തിന്റെയും ആവിശ്യമില്ല. ഓരോ താരങ്ങള്‍ക്കും കൃത്യമായി ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. ഓരോ മത്സരത്തിലും വ്യത്യസ്തമായ താരങ്ങള്‍ മികച്ച പ്രകടനം നടത്തി മുന്നോട്ട് വരുന്നത് നിങ്ങള്‍ കാണുന്നതാണ്. സംതുലിതമായ ടീമിനെയാണ് ഡല്‍ഹിക്ക് ലഭിച്ചിരിക്കുന്നത്. യുവതാരങ്ങളുടെയും സീനിയര്‍ താരങ്ങളുടെയും മികച്ച കൂട്ടായ്മയാണ് ടീമിനെ ശക്തിപ്പെടുത്തുന്നത്. ഇതിഹാസങ്ങളാണ് പരിശീലക സംഘത്തെയാണ് ലഭിച്ചിരിക്കുന്നത്'-ഹെറ്റ്‌മെയര്‍ പറഞ്ഞു. റണ്‍സ് പിന്തുടരുമ്പോള്‍ പിച്ച് സ്ലോവാകുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മൂന്ന് മൈതാനത്തിനും മൂന്ന് സ്വഭാവമാണ്. ആദ്യം ഷാര്‍ജയില്‍ എല്ലാ ടീമും 200ന് മുകളില്‍ നേടിയിരുന്നെങ്കില്‍ ഇപ്പോള്‍ സാധ്യമല്ല. പിച്ചിന്റെ സ്വഭാവം മാറിയിട്ടുണ്ട്. അതിനാല്‍ത്തന്നെ പിന്തുടര്‍ന്ന് ജയിക്കുക ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും ഹെറ്റ്‌മെയര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, October 24, 2020, 14:28 [IST]
Other articles published on Oct 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X