Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഡല്‍ഹിക്ക് ഷോക്ക്!! വിക്കറ്റ് വേട്ടക്കാരന്‍ റബാദ പിന്‍മാറി, ഇതാണ് കാരണം

യുവ പേസര്‍ കാഗിസോ റബാദ പിന്‍മാറി

ദില്ലി: ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുറുപ്പുചീട്ടായ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ കാഗിസോ റബാദ പിന്‍മാറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അലട്ടുന്ന പുറംവേദനയെ തുടര്‍ന്നാണ് പേസറുടെ പിന്‍മാറ്റം. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ്് റബാദ. ലോകകപ്പ് വരാനിരിക്കെ പേസറോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ ക്രിക്കറ്റ് ബോര്‍ഡ്.

rabada

ടൂര്‍ണമെന്റിന്റെ ഇത്തരമൊരു ഘട്ടത്തില്‍ നില്‍ക്കവെ ഡല്‍ഹി വിട്ടുപോവുന്നത് കടുത്ത തീരുമാനമാണെന്നു റബാദ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ലോകകപ്പിന് ഒരു മാസത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേയുള്ളൂ. അതു കൂടി മുന്നില്‍ കണ്ടാണ് റിസ്‌കെടുക്കേണ്ടെന്നു തീരുമാനിച്ചത്. ഡല്‍ഹിക്കൊപ്പം തകര്‍പ്പന്‍ സീസണായിരുന്നു ഇത്. ടീമിന് ഇത്തവണ കിരീടം നേടാന്‍ കഴിയുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നതായും റബാദ വ്യക്തമാക്കി.

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളര്‍ കൂടിയാണ് റബാദ. 12 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുകളാണ് താരം പിഴുതത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആദ്യമായി ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കുന്നതില്‍ റബാദയുടെ പ്രകടനം നിര്‍ണായകമായി മാറുകയും ചെയ്തിരുന്നു. പ്ലേഓഫിനു മുമ്പ് മേയ് നാലിന് ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സുമായി ഒരു മല്‍സരം ഡല്‍ഹിക്കു ശേഷിക്കുന്നുണ്ട്.

Story first published: Friday, May 3, 2019, 13:38 [IST]
Other articles published on May 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+