ഐപിഎല്‍: ടൈ കെട്ടി ഡല്‍ഹിയും കെകെആറും... സൂപ്പര്‍ ഓവറില്‍ ഡല്‍ഹി സൂപ്പര്‍, ത്രസിപ്പിക്കുന്ന ജയം
ദില്ലി: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ടൈയും സൂപ്പര്‍ ഓവറും കണ്ട ത്രില്ലറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി എട്ടു വിക്കറ്റിന് 185 റണ്‍സാണ് നേടിയത്. മറുപടിയില്‍ പൃഥ്വി ഷായുടെയും (99) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും (43) ഇന്നിങ്‌സുകള്‍ ഡല്‍ഹിയെ അനായാസം ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും കെകെആര്‍ തിരിച്ചടിക്കുകയായിരുന്നു. ആറു വിക്കറ്റിന് 185 റണ്‍സില്‍ തന്നെ ഡല്‍ഹിയെ കെകെആര്‍ ഒതുക്കി. ഇതോടെ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഒരു വിക്കറ്റിന് 10 റണ്‍സാണ് നേടിയത്. കെകെആര്‍ ഈ സ്‌കോര്‍ അനായാസം മറികടക്കുമെന്നാണ് കരുതിയത്. എന്നാല്‍ കാഗിസോ റബാദയുടെ തകര്‍പ്പന്‍ ബൗളിങ് കെകെആറിന്റെ കഥ കഴിച്ചു. ഒരു വിക്കറ്റിന് 7 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. അപകടകാരിയായ ആന്ദ്രെ റസ്സലിനെ മൂന്നാം പന്തില്‍ റബാദ ബൗള്‍ഡാക്കിയതാണ് സൂപ്പര്‍ ഓവറില്‍ നിര്‍ണായകമായത്. ആദ്യ പന്തില്‍ ബൗണ്ടറി വിട്ടുകൊടുത്തെങ്കിലും തുടര്‍ന്നുള്ള അഞ്ചു പന്തില്‍ മൂന്നു റണ്‍സ് മാത്രമാണ് റബാദ വഴങ്ങിയത്. ഡല്‍ഹിയുടെ ഈ സീസണിലെ രണ്ടാം ജയമാണിതെങ്കില്‍ കെകെആറിന്റെ ആദ്യ തോല്‍വിയാണിത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കെകെആര്‍ ജയം കൊയ്തിരുന്നു.

ഡല്‍ഹിക്കു വേണ്ടി പൃഥ്വി തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവച്ചത്. വെറും 55 പന്തിലാണ് 12 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 99 റണ്‍സ് വാരിക്കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പൃഥ്വി പുറത്താവുകയായിരുന്നു. ലോക്കി ഫെര്‍ഗൂസന്റെ ബൗണ്‍സറാണ് പൃഥ്വിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് (43) ഡല്‍ഹിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കെകെആറിനെ ആന്ദ്രെ റസ്സലിന്റെയും (62), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെയും (50) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് കെകെആറിനെ ശക്തമായ നിലയിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട കെകെആറിനെ ഇവരുടെ പ്രകടനമാണ് മികച്ച സ്‌കോറിലെത്തിച്ചത്.

വെറും 28 പന്തിലാണ് ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റസ്സല്‍ 62 റണ്‍സ് വാരിക്കൂട്ടിയത്. കാര്‍ത്തികിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അഞ്ചിന് 61 റണ്‍സെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ കെകെആര്‍ പതറിയെങ്കിലും റസ്സല്‍- കാര്‍ത്തിക് ജോടി 95 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ രക്ഷിക്കുകയായിരുന്നു. ടോസിനു ശേഷം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മോശം തുടക്കം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. സുനില്‍ നരെയ്‌ന്റെ പകരക്കാരനായി കെകെആറിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത നിഖില്‍ നായിക്കാണ് ആദ്യം പുറത്താവുന്നത്. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ഏഴു റണ്‍സ് മാത്രമെടുത്ത നിഖിലിനെം സന്ദീപ് ലാമിച്ചാനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

എട്ടു റണ്‍സിനിടെ മൂന്നു വിക്കറ്റ്
കൈആറിന് പിന്നീട് അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. എട്ടു റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് കെകെറിന് നഷ്ടമായത്. ടീം സ്‌കോര്‍ 36ല്‍ നില്‍ക്കെ റോബിന്‍ ഉത്തപ്പയെ (11) ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
നാലു റണ്‍സ് കൂടി നേടുന്നതിനിടെ ക്രിസ് ലിനന്നും (20) പുറത്തായി. റബാദയുടെ ബൗളിങില്‍ റിഷഭ് പന്ത് തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെയാണ് ലിന്നിനെ മടക്കിയത്. നാലലു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മികച്ച ഫോമിലുള്ള നിതീഷ് റാണയും ക്രീസ് വിട്ടു. ഒരു റണ്ണെടുത്ത റാണയെ ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനിന് അരികില്‍ റണ്ണിങ് ക്യാച്ചിലൂടെ റബാദ പിടിയിലൊതുക്കി.

ഗില്ലിനും തിളങ്ങാനായില്ല
ഇന്ത്യയുടെ യങ് സെന്‍സേഷനായ ശുഭ്മാന്‍ ഗില്‍ മികച്ചൊരു ഇന്നിങ്‌സിലൂടെ കെകെആറിന്റെ രക്ഷകനാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നാലു റണ്‍സ് മാത്രമെടുത്ത ഗില്‍ റണ്ണൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികുമായുള്ള ആശയക്കുഴപ്പമാണ് ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതോടെ കെകെആര്‍ അഞ്ചിന് 61 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി.

കാര്‍ത്തിക്- റസ്സല്‍ കൂട്ടുകെട്ട്
ആറാം വിക്കറ്റില്‍ കാര്‍ത്തികിനു കൂട്ടായി ആന്ദ്രെ റസ്സല്‍ വന്നതോടെയാണ് കെകെആര്‍ ഇന്നിങ്‌സ് കരകയറിയത്. 95 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. റസ്സല്‍ തന്റെ സ്ഥിരം ശൈലിയില്‍ ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറിയതോടെ കെകെആറിന്റെ റണ്‍റേറ്റ് കുത്തനെ ഉയരുകയായിരുന്നു. റസ്സലിന്റെ സംഹാര താണ്ഡവം അവസാനിപ്പിച്ച് ഡല്‍ഹിക്കു ബ്രേക്ക്ത്രൂ നല്‍കി. 28 പന്തില്‍ ആറു സിക്‌സറും നാലു ബൗണ്ടറികളുമടക്കം 62 റണ്‍സാണ് റസ്സല്‍ വാരിക്കൂട്ടിയത്.

കാര്‍ത്തിക്, ചൗള
ക്യാപ്റ്റന്‍ കാര്‍ത്തികാണ് ഏഴാമനായി മടങ്ങിയത്. മിശ്രയാണ് കാര്‍ത്തികിന്റെ വിക്കറ്റെടുത്തത്. 36 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സെടുത്ത കെകെആര്‍ നായകനെ മിശ്രയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ പന്ത് പിടികൂടുകയായിരുന്നു.
ഇന്നിങ്‌സിലെ അവസാന ഓവറിലാണ് പിയൂഷ് ചൗള (12) പുറത്തായത്. അഞ്ചു പന്തില്‍ ഓരോ ബൗണ്ടറികളും സിക്‌സറുമുള്‍പ്പെടെ 12 റണ്‍സെടുത്ത ചൗള റണ്ണൗട്ടാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications