Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ശ്രേയസും ധവാനും മിന്നി, പഞ്ചാബിനെ പൊളിച്ചടുക്കി ഡല്‍ഹി, തകര്‍പ്പന്‍ ജയം

1
45913

ദില്ലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത പഞ്ചാബിനെ മികച്ച ബൗളിങിലൂടെ ആതിഥേയര്‍ 163 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. മറുപടിയില്‍ നായകന്‍ ശ്രേയസ് അയ്യരുടെയും (58*) ശിഖര്‍ ധവാന്റെയും (56) ഇന്നിങ്‌സുകള്‍ 19.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിച്ചു.

ടോസ് ഡൽഹിക്ക്‌ , പഞ്ചാബിന് ബാറ്റിങ്
dhawan

49 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് പുറത്താവാതെ 58 റണ്‍സുമായി ശ്രേയസ് ടീമിന്റെ ടോപ്‌സ്‌കോററായത്. നായകന്റെ കളി പുറത്തെടുത്ത താരം ബൗണ്ടറി പായിച്ചാണ് ഡല്‍ഹിയുടെ ജയം പൂര്‍ത്തിയാക്കിയത്. 41 പന്തിലാണ് ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ധവാന്‍ 56 റണ്‍സെടുത്തത്. പൃഥ്വി ഷാ 13 റണ്‍സിനു പുറത്തായപ്പോള്‍ റിഷഭ് പന്ത് (6) വീണ്ടുമൊരു കളിയില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കോളിന്‍ ഇന്‍ഗ്രാം (19), അക്ഷര്‍ പട്ടേല്‍ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് ഏഴു വിക്കറ്റിന് 163 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ (69) വെടിക്കെട്ട് ഇന്നിങ്‌സാണ് പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 37 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടക്കമാണ് താരം 69 റണ്‍സ് അടിച്ചെടുത്തത്. മറ്റുള്ളവരൊന്നും പഞ്ചാബ് നിരയില്‍ 30നു മുകളിള്‍ സ്‌കോര്‍ ചെയ്തില്ല.

gayle

മന്‍ദീപ് സിങ് (30), ഹര്‍പ്രീദ് ബ്രാര്‍ (20*), ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ (16), ലോകേഷ് രാഹുല്‍ (12) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു കളിക്കാര്‍. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് ഡല്‍ഹി ബൗളര്‍മാരില്‍ മികച്ചുനിന്നത്. കാഗിസോ റബാദയും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങിയത്. കോളിന്‍ ഇന്‍ഗ്രാം, സന്ദീപ് ലാമിച്ചാനെ, ഷ്രെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് എന്നിവര്‍ ഡല്‍ഹി ടീമില്‍ തിരിച്ചെത്തി. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു സാം കറെനും ഹര്‍പ്രീത് ബ്രാറും പ്ലെയിങ് ഇലവനിലെത്തുകയായിരുന്നു.

Story first published: Sunday, April 21, 2019, 0:02 [IST]
Other articles published on Apr 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+