വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; മുംബൈ ഡല്‍ഹി പോരാട്ടം കനക്കും, രണ്ടാം സ്ഥാനത്തിന് മത്സരം

ഡൽഹിയോ മുംബൈയോ ആര് ജയിക്കും?

ദില്ലി: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ വ്യാഴാഴ്ച ഡല്‍ഹി കാപ്പിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ഡല്‍ഹിയുടെ മൈതാനമായ ഫിറോഷ് ഷാ കോട്‌ലയില്‍ വൈകിട്ട് എട്ടുമണിക്കാണ് മത്സരം. എട്ടുമത്സരങ്ങളില്‍നിന്നും 10 വീതം പോയന്റുകള്‍ നേടിയ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ജയിക്കുന്ന ടീം പോയന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയരും.

delhi-mumbai

അപ്രതീക്ഷിത ഘട്ടത്തില്‍ കളിയിലേക്ക് തിരിച്ചുവരാനുള്ള കഴിവ് ഡല്‍ഹി കഴിഞ്ഞ മത്സരങ്ങളില്‍ തെളിയിച്ചതാണ്. ബൗളിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കാഗിസോ റബാഡ മിന്നുന്ന ഫോമിലാണ്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ഫോമില്‍ തിരിച്ചെത്തിയതും ടീമിന് നേട്ടമായി. റിക്കി പോണ്ടിങ്ങിന്റേയും സൗരവ് ഗാംഗുലിയുടെയും സാന്നിധ്യം ടീം അംഗങ്ങളുടെ പ്രകടനത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്.

നാലുവര്‍ഷമായി ഏകദിനം കളിക്കാത്ത ദിമുത് കരുണരത്‌നെ ശ്രീലങ്കയുടെ ലോകകപ്പ് ക്യാപ്റ്റന്‍ നാലുവര്‍ഷമായി ഏകദിനം കളിക്കാത്ത ദിമുത് കരുണരത്‌നെ ശ്രീലങ്കയുടെ ലോകകപ്പ് ക്യാപ്റ്റന്‍

മറുവശത്ത് മുംബൈ ഇന്ത്യന്‍സും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന ഹാര്‍ദിക് പാണ്ഡ്യ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും ജസ്പ്രീത് ബുംറയും ലസിത് മലിംഗയും നയിക്കുന്ന ബൗളിങ് നിരയും ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ പ്രാപ്തിയുള്ളവരാണ്.

Story first published: Thursday, April 18, 2019, 12:01 [IST]
Other articles published on Apr 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X