മെല്‍ബണ്‍: ലോകേഷ് രാഹുല്‍ ടീം ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഉയര്‍ന്നതോടെ സ്ഥാനം നഷ്ടമായത് എംഎസ് ധോണിയുടെ പകരക്കാരനായെത്തിയ റിഷഭ് പന്തിനാണ്. ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ കഴിഞ്ഞ ണ്ടു മല്‍സരങ്ങളിലും രാഹുല്‍ വിക്കറ്റ് കീപ്പറായപ്പോള്‍ പന്തിന് സൈഡ് ബെഞ്ചിലേക്കു ഒതുങ്ങേണ്ടിവന്നു. ദേശീയ ടീമിലേക്കു പന്തിനു ഇനി തിരിച്ചെത്താനുമോയെന്നതിനെക്കുറിച്ചു അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഐപിഎല്ലിന്റെ താരത്തിന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിശീലകന് റിക്കി പോണ്ടിങ്.
റണ്‍ ചേസില്‍ ടീം ഇന്ത്യക്കു അയ്യര്‍ ഇഫക്ട്... ആരാണ് മാതൃക? തുറന്നു പറഞ്ഞ് ശ്രേയസ്
പന്ത് വളരെയധികം പ്രതിഭയുള്ള കളിക്കാരനാണെന്നും ഉടനെയോ, അല്ലെങ്കില്‍ പിന്നീടോ ദേശീയ ടീമില്‍ താരം മടങ്ങിയെത്തുമെന്നും പോണ്ടിങ് വ്യക്തമാക്കി. പന്ത് വളരെ ചെറുപ്പമാണ്. നല്ല കഴിവുള്ള താരമാണ് അദ്ദേഹം. വരാനിരിക്കുന്ന ഐപിഎല്ലില്‍ വീണ്ടും പന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് താന്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനു പുറത്താണെങ്കിലും പന്ത് തിരിച്ചുവരും. ചിലപ്പോള്‍ അതു പെട്ടെന്നുണ്ടായേക്കാം, ചിലപ്പോള്‍ കുറച്ചു കഴിഞ്ഞായിരിക്കുമെന്നും പോണ്ടിങ് ട്വിറ്റല്‍ കുറിച്ചു.
വിക്കറ്റ് കീപ്പിങിലെ പിഴവിന്റെ പേരില്‍ പല തവണ പഴി കേട്ടിട്ടുള്ള താരമാണ് പന്ത്. തികച്ചും അപ്രതീക്ഷിതമായാണ് രാഹുല്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു വരുന്നത്. ഓസ്ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ പന്തിനു പരിക്കേറ്റതാണ് എല്ലാം മാറ്റിമറിച്ചത്. തുടര്‍ന്നു രാഹുലിനെ ഇന്ത്യ പകരക്കാരനായി പരീക്ഷിക്കുകയായിരുന്നു. ഈ നീക്കം ക്ലിക്കായതോടെ തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങളിലും ഇന്ത്യ രാഹുലിനെ തന്നെ വിക്കറ്റ് കീപ്പറാക്കുകയായിരുന്നു.