Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ബാംഗ്ലൂരിന് തുടര്‍ച്ചയായ ആറാം തോല്‍വി, കോലിക്ക് നാണക്കേട്; ഡല്‍ഹി മുന്നോട്ട്

ബാംഗ്ലൂരിന് തുടര്‍ച്ചയായ ആറാം തോല്‍വി | Oneindia Malayalam
1
45896

ബെംഗളുരു: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ആദ്യജയം തേടിയിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് തുടര്‍ച്ചയായ ആറാം തോല്‍വി. ഡല്‍ഹി കാപ്പിറ്റല്‍സ് 4 വിക്കറ്റിന് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്വന്തം മൈതാനത്ത് ആരാധകരെ നിരാശരാക്കുന്നതായിരുന്നു ബാംഗ്ലൂരിന്റെ പ്രകടനം.

rabada

കുറഞ്ഞവിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍(67) അര്‍ധശതകം നേടി. പൃഥ്വിഷാ(28), കോളിന്‍ ഇന്‍ഗ്രാം(22), ഋഷഭ് പന്ത്(18) എന്നിവരും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ബാംഗ്ലൂരിനായി ബൗളര്‍മാരും തിളങ്ങിയില്ല. ടിം സൗത്തി 2 ഓവറില്‍ 24 റണ്‍സാണ് വഴങ്ങിയത്.

നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ ബാംഗ്ലൂരിന് കഴിഞ്ഞുള്ളൂ. സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീം ആയ ബാംഗ്ലൂര്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മോശം ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കം മുതല്‍ കളിയില്‍ പിടിമുറുക്കാനായില്ല. പാര്‍ഥിവ് പട്ടേലും(9), എബി ഡിവില്ലിയേഴ്‌സും(17) വേഗത്തില്‍ പുറത്തായത് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി(41), മോയീന്‍ അലിക്കൊപ്പം(32) ചേര്‍ന്ന് ഇന്നിങ്‌സിന് വേഗതകൂട്ടി. 18 പന്തില്‍ 32 റണ്‍സെടുത്ത മോയീന്‍ മാത്രമേ ഡല്‍ഹി ബൗളര്‍മാര്‍ക്കമേല്‍ ആധിപത്യം സ്ഥാപിച്ചുള്ളൂ.

RCBvDC

റബാഡയുടെ ഉജ്വല ബൗളിങ്

പതുക്കെ ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ കോലി അവസാന ഓവറുകളില്‍ ആഞ്ഞടിക്കുമെന്ന് തോന്നിച്ചെങ്കിലും റബാഡയുടെ പന്തില്‍ പുറത്തായതോടെ ബാംഗ്ലൂരിന് പ്രതീക്ഷിച്ച സ്‌കോറിലെത്താനായില്ല. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(15), ആകാശ്ദീപ് നാഥ്(19) എന്നിവരാണ് ബാംഗ്ലൂരിന്റെ മറ്റു സ്‌കോറര്‍മാര്‍. ഡല്‍ഹിക്കായി റബാഡ 4 വിക്കറ്റ് വീഴ്ത്തി. 17-ാം ഓവറില്‍ മൂന്നു വിക്കറ്റ് നേടി റബാഡ ടീമിന് മേല്‍ക്കൈ നല്‍കുകയായിരുന്നു. ക്രിസ് മോറിസ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

ബാംഗ്ലൂരിന് വീണ്ടും തോല്‍വി തന്നെ

കഴിഞ്ഞ മത്സരത്തില്‍നിന്നും മാറ്റമില്ലാതെയാണ് ബാംഗ്ലൂരും ഡല്‍ഹിയും ടീമിനെ പ്രഖ്യാപിച്ചത്. ആറ് മത്സരത്തില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ ഡല്‍ഹി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ആരാധക പ്രതിഷേധം കൂടുതല്‍ ശക്തമാകവെ തോല്‍വി തുടര്‍ന്നതോടെ ക്യാപ്റ്റനായി കോലി രാജിവെച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ബാറ്റിങ് നിര മികവുകാട്ടുമ്പോഴും സ്ഥിരതയില്ലാത്ത ബൗളിങ്ങാണ് ബംഗളൂരുവിനെ പ്രതിസന്ധിയിലാക്കുന്നത്.

Story first published: Sunday, April 7, 2019, 19:36 [IST]
Other articles published on Apr 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+