Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ധവാന്‍ കസറി, ഈഡനിലും കൊല്‍ക്കത്തയുടെ കഥ കഴിച്ച് ഡല്‍ഹി

കൊല്‍ക്കത്ത: ഐപിഎല്ലിലെ തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഉജ്ജ്വല ജയം. ബാറ്റിങ് മികവില്‍ ഏഴു വിക്കറ്റിനാണ് കെകെആറിനെ ഡല്‍ഹി തുരത്തിയത്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 178 റണ്‍സാണ് നേടിയത്. മറുപടിയില്‍ ശിഖര്‍ ധവാനും (97*) റിഷഭ് പന്തും (46) തകര്‍ത്തടിച്ചപ്പോള്‍ 18.5 ഓവറില്‍ മൂന്നു വിക്കറ്റിനു ഡല്‍ഹി ലക്ഷ്യത്തിലെത്തി. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് കെകെആറിനെതിരേ ഡല്‍ഹി വെന്നിക്കൊടി പാറിച്ചത്. നേരത്തേ ദില്ലിയില്‍ നടന്ന ആദ്യ പാദത്തില്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറിലും ഡല്‍ഹിക്കായിരുന്നു ജയം.

dhawan

63 പന്തില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 97 റണ്‍സോടെ ധവാന്‍ ടീമിന്റെ ഹീറോയായത്. 31 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 46 റണ്‍സെടുത്ത പന്തിന്റെ ഇന്നിങ്‌സും ഡല്‍ഹിയുടെ ജയം വേഗത്തിലാക്കി. പൃഥ്വി ഷാ (14), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. ജയം പൂര്‍ത്തിയാക്കുമ്പോള്‍ ധവാനോടൊപ്പം 14 റണ്‍സുമായി കോളിന്‍ ഇന്‍ഗ്രാം പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട കെകെആര്‍ ഏഴു വിക്കറ്റിന് 178 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ (65) ഫിഫ്റ്റിയും ആന്ദ്രെ റസ്സലിന്റെ (45) വെടിക്കെട്ട് ഇന്നിങ്‌സുമാണ് കെകെആറിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഈ മല്‍സരത്തില്‍ ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ച ഗില്‍ മികച്ച ഇന്നിങ്‌സിലൂടെ ടീമിന്റെ രക്ഷകനാവുകയായിരുന്നു. 39 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗില്ലിന്റെ ഐപിഎല്‍ കരിയറിലെ രണ്ടാം ഫിഫ്റ്റിയാണിത്.

gill

മിന്നുന്ന ഫോം തുടരുന്ന റസ്സല്‍ വെറും 21 പന്തിലാണ് നാലു കൂറ്റന്‍ സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 45 റണ്‍സ് വാരിക്കൂട്ടിയത്. റോബിന്‍ ഉത്തപ്പയാണ് (28) മറ്റൊരു പ്രധാന സ്‌കോറര്‍. ഡല്‍ഹിക്കു വേണ്ടി ക്രിസ് മോറിസും കീമോ പോളും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസിനു ശേഷം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് കെകെആര്‍ ഇറങ്ങിയത്. സുനില്‍ നരെയ്ന്‍, ക്രിസ് ലിന്‍, ഗെര്‍നി എന്നിവര്‍ക്കു പകരം ലോക്കി ഫെര്‍ഗൂസന്‍, ജോ ഡെന്‍ലി, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ടീമിലെത്തി. ഡല്‍ഹി ടീമില്‍ ഒരു മാറ്റമാണുണ്ടായിരുന്നത്. സന്ദീപ് ലാമിച്ചാനെയ്ക്കു പകരം കീമോ പോള്‍ കളിച്ചു.

Story first published: Friday, April 12, 2019, 23:57 [IST]
Other articles published on Apr 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+