ലോകകപ്പ് ജയിക്കാന്‍ ഇത് ഏറ്റവും പ്രധാനം... കഴിഞ്ഞില്ലെങ്കില്‍ തീര്‍ന്നു!! ചൂണ്ടിക്കാട്ടി കോലി

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്നു കരുതിയ മല്‍സരത്തിലേക്ക് ഉജ്ജ്വല തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. അവസാന 15 ഓവറിലാണ് മികച്ച ബൗളിങിലൂടെ മല്‍സരം ഇന്ത്യ തങ്ങള്‍ക്ക് അനുകൂലമാക്കിയത്. 251 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ ഇന്ത്യ 242 റണ്‍സിന് പുറത്താക്കുകയായിരുന്നു.
അത്ര വലിയ വിജയലക്ഷ്യം അല്ലാതിരുന്നിട്ടുപോലും അത് പ്രതിരോധിച്ച് ടീമിന് ജയിക്കാനായത് കോലിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഈ ജയം വളരെ സ്‌പെഷ്യലാണെന്ന് മല്‍സരശേഷം അദ്ദേഹം പറഞ്ഞു.

ചെറിയ ടോട്ടലുകള്‍ പ്രതിരോധിച്ച് ജയിക്കണം
ഇതുപോലെയുള്ള വിജയങ്ങള്‍ തീര്‍ച്ചയായും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുമെന്ന് മല്‍സരശേഷം കോലി വ്യക്തമാക്കി. കളിയില്‍ ഒരു ഘട്ടത്തില്‍ മോശം അവസ്ഥയില്‍ നില്‍ക്കെ തിരിച്ചുവന്ന് ജയിക്കാന്‍ കഴിയുന്നത് വലിയ ആത്മവിശ്വാസവും ആഹ്ലാദവുമാണ് നല്‍കുന്നത്.
വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ചെറിയ ടോട്ടലുകള്‍ പ്രതിരോധിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതു പോലയുള്ള വിജയങ്ങള്‍ ഇന്ത്യക്കു നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍
ആദ്യം ബാറ്റ് ചെയ്ത് 250 റണ്‍സ് നേടിയപ്പോള്‍ തന്നെ അത് ഓസ്‌ട്രേലിയക്കു വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലായിരിക്കുമെന്ന് കരുതിയതായി കോലി പറഞ്ഞു. താന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ സാഹചര്യം തീരെ മോശമായിരുന്നു.
പരമാവധി നേരം ക്രീസില്‍ നിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. വിജയ്‌ക്കൊപ്പം നല്ല കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചു. എത്ര മികച്ച രീതിയിലാണ് വിജയ് ബാറ്റ് ചെയ്തത്. പക്ഷെ നിര്‍ഭാഗ്യകരമായ രീതിയില്‍ അദ്ദേഹം റണ്ണൗട്ടായതായും കോലി വിശദമാക്കി.

നമ്പറിനെക്കുറിച്ച് ചിന്തിക്കാറില്ല
കളിയില്‍ കരിയറിലെ 40ാം സെഞ്ച്വറിയാണ് നേടിയത് എന്നതിനെക്കുറിച്ച് താന്‍ അത്ര ചിന്തിച്ചിട്ടില്ലെന്ന് കോലി വ്യക്തമാക്കി. ടീമിനായി മികച്ച പ്രകടനം നടത്തുമ്പോള്‍ തീര്‍ച്ചയായും സന്തോഷം തന്നെയാണ്. ഇന്ത്യക്കു വേണ്ടി കളിക്കുന്നിടത്തോളം കാലം 40 സെഞ്ച്വറികളെന്നത് വെറുമൊരു നമ്പറാണെന്നും ഇന്ത്യന്‍ നായകന്‍ സൂചിപ്പിച്ചു.
മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ കോലി പ്രശംസിച്ചു. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ബൗളര്‍മാരില്‍ മികച്ചുനിന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications