ലോകകപ്പിന് മുന്‍പുള്ള ഈ പരമ്പര തോല്‍വി ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്ന് കോലിയുടെ മെന്റര്‍
ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ നേരിട്ട ടി20 പരമ്പരയിലെ തോല്‍വി ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്ന് വിരാട് കോലിയുടെ മാര്‍ഗദര്‍ശി. തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നാണ് കോലിയുടെ കുട്ടിക്കാലത്തെ പരിശീലകനും മാര്‍ഗദര്‍ശിയുമായ രാജ് കുമാര്‍ ശര്‍മ പറയുന്നത്. പരമ്പരയില്‍ ഇന്ത്യ 2-0 എന്ന നിലയിലാണ് ഓസീസിനോട് തോറ്റത്.

ഓസ്‌ട്രേലിയയിലും ന്യൂസലന്‍ഡിലും ആധികാരിക പ്രകടനം നടത്തിയ ഇന്ത്യ ടി20 പരമ്പരയില്‍ തോറ്റത് തന്നെ അമ്പരപ്പിച്ചു. ഇത് ഉണര്‍ത്താനുള്ള വിളിയായി കണക്കാക്കണം. ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ഇതിന് മറുപടി നല്‍കാന്‍ കഴിയണം. ഇന്ത്യയാണ് ഏകദിനത്തില്‍ മികച്ചവരെന്ന് തെളിയിച്ചുകൊടുക്കണമെന്നും രാജ് കുമാര്‍ പറഞ്ഞു.
ടി20യില്‍ ബൗളര്‍മാരുടെ മോശം പ്രകടനമാണ് തോല്‍വിക്കിടയാക്കിയതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല അവര്‍ നടത്തിയത്. കുല്‍ദീപ് യാദവിനെ കളിപ്പിക്കാത്തത് തെറ്റാണെന്ന് തെളിഞ്ഞു. രണ്ടാം ടി20യില്‍ വിക്കറ്റെടുക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും ഇന്ത്യ കുല്‍ദീപ് യാദവിനെ പരമ്പരയില്‍നിന്നും ഒഴിവാക്കാന്‍ പാടില്ലായിരുന്നെന്നും കോലിയുടെ മെന്റര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications