Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ചെന്നൈ ടീമിന് കനത്ത തിരിച്ചടിയായി മുഖ്യ ബൗളര്‍ ചഹാര്‍ പരിക്കേറ്റ് പുറത്ത്

ചെന്നൈ: ഐപിഎല്‍ പതിനൊന്നാം പതിപ്പില്‍ രണ്ടാം വരവ് ഉജ്വലമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി മുഖ്യ ബൗളര്‍ ദീപക് ചഹാറിന് പരിക്ക്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ചഹാറിന് രണ്ടാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ തന്റെ മൂന്നാം ഓവറിനിടെ ദീപക് പരിക്കേറ്റ് മൈതാനം വിട്ടിരുന്നു. പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചുവന്നതുമില്ല. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ ചഹാറിന്റെ പരിക്ക് ചെന്നൈ ടീമിന് വലിയ ആഘാതമായി. ടൂര്‍ണമെന്റില്‍ ടീമിനെ വിജയങ്ങളിലേക്ക് നയിക്കുന്നതില്‍ ഹിമാചല്‍ ബൗളര്‍ക്ക് പങ്കുണ്ടായിരുന്നു.

deepakchahar

ചഹാറിന് നേരത്തെയും ഇതേ പരിക്കുണ്ടായിരുന്നതായി ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിങ് പറഞ്ഞു. രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടിവരും. ടീമിനെ അത് കാര്യമായി ബാധിക്കുകയില്ലെന്നാണ് വിശ്വാസമെന്നും ഫ്‌ളമിങ് വ്യക്തമാക്കി. കഴിഞ്ഞദിവസം മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ എട്ടുവിക്കറ്റിന് തോറ്റിരുന്നു.

ചെന്നൈ ഉയര്‍ത്തിയ 169 റണ്‍സ് മുംബൈ അനായാസം മറികടന്നു. ടൂര്‍ണമെന്റില്‍ ഏഴു മത്സരങ്ങളില്‍നിന്നായി രണ്ടു വിജയങ്ങള്‍ മാത്രമാണ് മുംബൈയ്ക്ക് നേടാന്‍ കഴിഞ്ഞത്. അതേസമയം, തോറ്റെങ്കിലും ഏഴു കളികളില്‍ നിന്നായി 10 പോയന്റോടെ ചെന്നൈ തന്നെയാണ് പോയന്റ് നിലയില്‍ മുന്നിലുള്ളത്.

Story first published: Sunday, April 29, 2018, 12:08 [IST]
Other articles published on Apr 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+