വീണ്ടും ചഹാര്‍ മാജിക്, അവസാന ഓവറില്‍ വീണത് 3 വിക്കറ്റ്
തിരുവനന്തപുരം: ഇന്ത്യ - ബംഗ്ലാദേശ് മൂന്നാം ട്വന്റി-20 മത്സരത്തിന് ശേഷം തകര്‍പ്പന്‍ ഫോമിലാണ് ദീപക് ചഹാര്‍. തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയാണ് ഇപ്പോള്‍ താരത്തിന്റെ പതിവ്. നാഗ്പൂരിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിന്റെ വാലറ്റത്തെ ഹാട്രിക്ക് മികവില്‍ ചുരുട്ടിക്കൂട്ടിയ ചഹാര്‍, തൊട്ടടുത്ത ദിവസം മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിലും ഇതേ നേട്ടം ആവര്‍ത്തിക്കുന്നത് കണ്ടു.

അന്നത്തെ മത്സരത്തില്‍ രാജസ്ഥാന്റെ മൂന്നു വിക്കറ്റുകളാണ് അവസാന ഓവറില്‍ ചഹാര്‍ തുടരെ വീഴ്ത്തിയത്. വിക്കറ്റു വേട്ടയ്ക്കിടയില്‍ ഒരു വൈഡ് വഴങ്ങേണ്ടി വന്നതുകൊണ്ട് ഹാട്രിക്ക് നേട്ടമായി ഇതു മാറിയില്ല. മഴ കാരണം 13 ഓവറുകളായി ചുരുങ്ങിയ മത്സരത്തില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ഇന്ന് വീണ്ടുമൊരിക്കല്‍ക്കൂടി മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നു ദീപക് ചഹാര്‍.

ഗ്രൂപ്പ് ബി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് ചഹാറിന്റെ തകര്‍പ്പന്‍ പ്രകടനം. ആദ്യ സ്‌പെല്ലില്‍ നല്ലതുപോലെ അടിവാങ്ങിക്കൂട്ടിയെങ്കിലും അവസാന ഓവറില്‍ താരം ശക്തമായി തിരിച്ചെത്തി. നാലോവറില്‍ 46 റണ്‍സ് വഴങ്ങിയാണ് ചഹാര്‍ മൂന്നു വിക്കറ്റുകളെടുത്തത്. ആദ്യ മൂന്നു ഓവറുകളിലും വിക്കറ്റു വീഴ്ത്താന്‍ താരത്തിനായില്ല. എന്നാല്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ 'ചഹാര്‍ മാജിക്കിന്' ക്രിക്കറ്റ് പ്രേമികള്‍ സാക്ഷികളായി.

ഓവറില്‍ മൂന്നു വിക്കറ്റുകളാണ് ചഹാര്‍ പിഴുതത്. ഹാട്രിക്ക് അവസരമുണ്ടായെങ്കിലും മൂന്നാം വിക്കറ്റു കണ്ടെത്താന്‍ ചഹാറിന് കഴിഞ്ഞില്ല.20 ആം ഓവറിലെ ആദ്യ പന്തില്‍ മോസിന്‍ ഖാന്‍ (1) ചഹാര്‍ മടക്കി. മൂന്നാം പന്തില്‍ ഷാനു സെയ്‌നിയെ ഗോള്‍ഡന്‍ ഡക്കിനും തിരിച്ചയച്ചു. തൊട്ടടുത്ത പന്തില്‍ ശുഭം ചൗഭേയെയും ചഹാര്‍ വീഴ്ത്തിയതോടെ മത്സരം ഉദ്വേഗഭരിതമായി.

മൂന്നു ബാറ്റ്‌സ്മാന്മാരും ക്യാച്ച് നല്‍കിയാണ് പുറത്തായത്. അഞ്ചാം പന്തില്‍ ഹാട്രിക്ക് മോഹവുമായി ചഹാര്‍ പന്തെറിഞ്ഞെങ്കിലും ബൗണ്ടറി വഴങ്ങുകയായിരുന്നു താരം. എന്തായാലും മത്സരം രാജസ്ഥാന്‍ അഞ്ചു വിക്കറ്റിന് ജയിച്ചു. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറുകള്‍ കൊണ്ട് രാജസ്ഥാന്‍ പിടിയിലൊതുക്കി. 43 പന്തില്‍ പുറത്താവാതെ 87 റണ്‍സെടുത്ത രാജേഷ് ബിഷ്‌ണോയാണ് രാജസ്ഥാന്റെ വിജയശില്‍പ്പി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications