Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: പാണ്ഡ്യയുടെ കാര്യത്തില്‍ ആശങ്ക... പിന്‍മാറിയേക്കും, ചഹറിനെ ടീമിലുള്‍പ്പെടുത്തി

പാണ്ഡ്യക്ക് പകരം ഈ താരം | Oneindia Malayalam
1

ദുബായ്: പാകിസ്താനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിനിടെ പരിക്കുമൂലം ഇടയ്ക്കു പിന്മാറേണ്ടിവന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്റില്‍ ഇനി ഇന്ത്യക്കായി കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇതേ തുടര്‍ന്ന് പകരക്കാരനായി പേസര്‍ ദീപക് ചഹറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ബൗളിങിനിടെയാണ് കടുത്ത പുറംവേദനെയെത്തുടര്‍ന്നു പാണ്ഡ്യ ഗ്രൗണ്ടില്‍ വീണത്. തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതിരുന്ന അദ്ദേഹത്തെ സ്‌ട്രെച്ചറില്‍ പുറത്തേക്കു മാറ്റുകയായിരുന്നു.

2

പരിശോധനയ്ക്കിടെ പാണ്ഡ്യക്കു എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചുവെന്ന് പിന്നീട് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ പരിക്കിനെക്കുറിച്ചിട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്ക് സാരമുള്ളതാണെങ്കില്‍ ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങള്‍ പാണ്ഡ്യക്കു നഷ്ടമായേക്കും.

പാണ്ഡ്യ പിന്‍മാറുകയാണെങ്കില്‍ ഇന്ത്യക്കു അതു കനത്ത തിരിച്ചടിയാവും. കാരണം അദ്ദേഹത്തെപ്പോലൊരു മികച്ച ഓള്‍റൗണ്ടര്‍ ഇപ്പോള്‍ ടീമില്‍ ഇല്ല. പാണ്ഡ്യയുള്‍പ്പെടെ അഞ്ചു ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കാറുള്ളത്. എന്നാല്‍ പാണ്ഡ്യയില്ലെങ്കില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ അതു കൂടുതല്‍ ദുര്‍ബലമാക്കും. പാണ്ഡ്യയുടെ പകരക്കാരനായി ടീമിലെടുത്ത ചഹര്‍ മികച്ച ഓള്‍റൗണ്ടറല്ല. ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ കഴിയുമെങ്കിലും പാണ്ഡ്യയെപ്പോലെ ഇന്ത്യക്കു ആശ്രയിക്കാന്‍ സാധിക്കില്ല.

Story first published: Thursday, September 20, 2018, 10:52 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+