ഏകദിനത്തില്‍ ഇമാം ഉല്‍ ഹഖ് രോഹിത് ശര്‍മയെപ്പോലെ: പാക് താരത്തെ പുകഴ്ത്തി ദീപ് ദശഗുപ്ത
മുംബൈ: പാകിസ്താന്‍ യുവ ഓപ്പണര്‍ ഇമാം ഉല്‍ ഹഖിനെ ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായി രോഹിത് ശര്‍മയുമായി ഉപമിച്ച് മുന്‍ ഇന്ത്യന്‍ താരം ദീപ് ദശഗുപ്ത. സമീപകാലത്തായി മികച്ച പ്രകടനമാണ് ഇമാം പുറത്തെടുക്കുന്നത്. ഇന്നിങ്‌സ് കെട്ടിപ്പെടുക്കുന്നതില്‍ രോഹിതിനെപ്പോലെയാണ് ഇമാം. ഒരുപോലെയാണ് ഇരുവരുടെയും ശൈലി. പതിയെ തുടങ്ങി ആക്രമണത്തിലേക്ക് പോകുന്ന ബാറ്റ്‌സ്മാന്‍മാരാണ് ഇരുവരും-ദീപ് ദശഗുപ്ത പറഞ്ഞു. ഇന്ത്യക്കുവേണ്ടി എട്ട് ടെസ്റ്റില്‍ നിന്ന് 344 റണ്‍സും 5 ഏകദിനത്തില്‍ നിന്ന് 51 റണ്‍സുമാണ് ദീപിന്റെ സമ്പാദ്യം.
അതേ സമയം തന്റെ സഹ ഓപ്പണര്‍ ഫഖര്‍ സമാന്‍ ഇമാമിന്റെ നേരെ വിപരീത ശൈലിയുള്ള കളിക്കാരനാണ്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന താരമാണ് ഫഖര്‍. അതിനായുള്ള അനുമതിയാണ് ടീം ഫഖറിന് നല്‍കിയിരിക്കുന്നത്. 40ഓവരെയെങ്കിലും കളിക്കുകയെന്നതാണ് എന്റെ ഉത്തരവാദിത്തം. ഞാന്‍ തുടക്കം തന്നെ പുറത്തായാല്‍ ആ ഉത്തരവാദിത്തം ബാബര്‍ അസാം ഏറ്റെടുക്കും-ഇമാം ഉല്‍ ഹഖ് പ്രതികരിച്ചു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയിലെ ടോക്ക് ഷോയില്‍ പങ്കെടുക്കവെയാണ് ഇരുവരും പ്രതികരിച്ചത്. താനോ ബാബറോ 40 ഓവര്‍ വരെ നിന്നിട്ടുള്ള മത്സരങ്ങളില്‍ പാകിസ്താന്‍ 300ലധികം സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതിനാലാണ് ഞങ്ങള്‍ കരുതലോടെ കളിക്കുന്നതെന്നും ഇമാം പറഞ്ഞു.

തന്റെ അങ്കിളും മുന്‍ പാക് ടീം നായകനും പരിശീലകനുമായിരുന്ന ഇന്‍സമാം ഉല്‍ഹഖ് തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചു. ആദ്യം വീക്ഷിച്ച ശേഷം എന്താണോ കളിക്കാവിശ്യം അതിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ ഉപദേശിച്ചത് അദ്ദേഹമാണ്. ഒരിക്കലും അന്താരാഷ്ട്ര താരമെന്ന നിലയില്‍ ഇന്‍സമാം അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. അങ്ങനെ ചെയ്യുന്നതാണ് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ നല്ലതെന്നും ഇമാം അഭിപ്രായപ്പെട്ടു. ഇന്‍സമാം ഉല്‍ഹഖ് മുഖ്യ സെലക്ടറായിരിക്കെ കുടുംബക്കാരനായ ഇമാമിനെ ടീമിലേക്ക് കൊണ്ടുവന്നത് വിവാദത്തിന് കാരണമായെങ്കിലും മികച്ച പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇമാമിന് സാധിച്ചു. ഇന്‍സമാമിന്റ സഹായത്തോടെ ടീമിലെത്തിയെന്ന തരത്തില്‍ നിരവധി ട്രോളുകള്‍ ഇമാമിന് നേരിടേണ്ടി വന്നിരുന്നു. പാകിസ്താനുവേണ്ടി 11 ടെസ്റ്റില്‍ നിന്ന് 485 റണ്‍സും 37 ഏകദിനത്തില്‍ നിന്ന് 53.84 ശരാശരിയില്‍ 1723 റണ്‍സും രണ്ട് ടി20യില്‍ നിന്ന് 21 റണ്‍സുമാണ് ഇമാമിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications