വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നും രണ്ടുമല്ല, സിഎസ്‌കെയുടെ പരിശീലനം കാണാനെത്തിയത് 12,000 കട്ട ആരാധകര്‍; കളി തുടങ്ങിയാലോ

CSKയുടെ പരിശീലനം മാത്രം കാണാനെത്തിയത് 12,000 കട്ട ആരാധകര്‍ | Oneindia Malayalam

ചെന്നൈ: ക്രിക്കറ്റിന്റെ കുട്ടിപ്പൂരത്തിന് ഇന്ത്യയില്‍ ആരവമുയരാന്‍ ഇനി രണ്ടുദിവസം മാത്രമാണ് ശേഷിക്കുന്നത്. പന്ത്രണ്ടാം എപ്പിസോഡിനായി ടീമുകളെല്ലാം കഠിനമായ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ക്രിക്കറ്റും ആഘോഷവും ഒത്തുചേര്‍ന്ന് കളിക്കാര്‍ പരിശീലനവേളകള്‍ ആനന്ദകരമാക്കുകയാണ്. തങ്ങളുടെ ടീമുകളെ കൈമെയ് മറന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരാധകരും തയ്യാറെടുത്തുകഴിഞ്ഞു.

കോലി മോശം ക്യാപ്റ്റന്‍... ഗംഭീറിന് ദാദയുടെ ചുട്ട മറുപടി, ഇനി നാവ് പൊങ്ങില്ല മുന്‍ ഓപ്പണര്‍ക്ക്!! കോലി മോശം ക്യാപ്റ്റന്‍... ഗംഭീറിന് ദാദയുടെ ചുട്ട മറുപടി, ഇനി നാവ് പൊങ്ങില്ല മുന്‍ ഓപ്പണര്‍ക്ക്!!

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് കൂടുതല്‍ ആരാധകരും. നൃത്തവും പാട്ടുമായി തനതു തമിഴ് ശൈലിയില്‍ അവര്‍ തങ്ങളുടെ ടീമിനെ നെഞ്ചേറ്റുന്നു. തമിഴ് സ്‌റ്റൈലിലുള്ള ലുങ്കി ഡാന്‍സ് ലോക പ്രശസ്തമായതും ഐപിഎല്ലിലൂടെയാണ്. വിവിധ രാജ്യങ്ങളിലെ ചെന്നൈയുടെ കളിക്കാര്‍ക്കെല്ലാം ലുങ്കി ഡാന്‍സ് ഇപ്പോള്‍ വഴങ്ങുന്നുണ്ട്.


ചെന്നൈയുടെ പരിശീലനം

ചെന്നൈയുടെ പരിശീലനം

ആരാധക സ്‌നേഹം മൂത്താല്‍ എങ്ങിനെയുണ്ടാകുമെന്നറിയാന്‍ ഇപ്പോള്‍ ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ചെന്നാല്‍ മതി. വിദേശ രാജ്യങ്ങളില്‍ കളി കാണാനെത്തുന്നവരേക്കാള്‍ അധികം ആരാധകര്‍ ചെന്നൈയുടെ പരിശീലനം കാണാനെത്തുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍. ധോണി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ തമാശയും പരിശീലനവുമെല്ലാം ആരാധകര്‍ക്ക് കളിപോലെ തന്നെ പ്രധാനമാണ്.

സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും

സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും

കഴിഞ്ഞദിവസം പരിശീലനം കാണാനായി സ്റ്റേഡിയത്തിലെത്തിയത് 12,000ത്തോളം ആരാധകരാണ്. ചെന്നൈയില്‍നിന്നു മാത്രമല്ല, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ആരാധകര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. പരിശീലനവും ചെന്നൈയുടെ ഉദ്ഘാടന മത്സരവും കണ്ടുകഴിഞ്ഞശേഷമേ ഇവര്‍ മടങ്ങുകയുള്ളൂ. വലിയൊരുവിഭാഗം ആരാധകരാകട്ടെ സീസണ്‍ മുഴുവന്‍ ടീമിനൊപ്പം വിവിധ സ്റ്റേഡിയങ്ങളിലെത്തും.

ഇത് വെറും ടീസര്‍ മാത്രം

ഇത് വെറും ടീസര്‍ മാത്രം

പരിശീലനം കാണാനെത്തിയ ആരാധകര്‍ ഒരു ടീസര്‍ മാത്രമാണെന്ന് ചെന്നൈയുടെ കട്ട ആരാധകനായ ശരവണന്‍ ഹരി പറയുന്നത്. കളി തുടങ്ങിക്കഴിഞ്ഞാല്‍ ശരിയായ ആരാധകരെ കാട്ടിത്തരാമെന്നും ശരവണന്‍ പറയുന്നു. ഇതിനെ പരിശീലനമെന്ന രീതിയിലല്ല ആരാധകര്‍ കാണുന്നത്, കുടുംബത്തിന്റെ ഒത്തുചേരലെന്നാണ്. മാര്‍ച്ച് 23ന് ബാംഗ്ലൂരിനെതിരെ ജയത്തോടെ തുടങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ചെന്നൈയുടെ ആരാധകര്‍.

Story first published: Thursday, March 21, 2019, 14:37 [IST]
Other articles published on Mar 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X