രോഹിത്തിന്റെ പിഴ, വലിയ പിഴ!! ഒന്നിലേറെ... ഇന്ത്യ പരമ്പര കൈവിട്ടതും അതു കൊണ്ടു തന്നെ

ഹാമില്‍റ്റണ്‍: നയിച്ച എല്ലാ പരമ്പരകളിലും ഇന്ത്യക്കു കിരീടം സമ്മാനിച്ച ക്യാപ്റ്റന്നെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍ന്നത്. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ നാലു റണ്‍സിന്റെ നേരിയ തോല്‍വിയേറ്റുവാങ്ങിയതോടെ പരമ്പരയും ഇന്ത്യ എതിരാളികള്‍ക്കു അടിയറവ് വയ്ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര പോക്കറ്റിലാക്കാനുള്ള സുവര്‍ണാവസരമാണ് ടീം ഇന്ത്യ കൈവിട്ടത്.
പരമ്പരയിലെ രണ്ടാം തവണയും 200 റണ്‍സിന് മുകളില്‍ വഴങ്ങിയ ബൗളര്‍മാരുടെ മോശം പ്രകടനം തന്നെയാണ് ഇന്ത്യക്കു കിരീടം നഷ്ടപ്പെടുത്തിയത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രോഹിത്തിന് ഒഴിഞ്ഞുമാറാനാവില്ല. അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളും ഇന്ത്യക്കു പരമ്പര നഷ്ടമാവാന്‍ കാരണമായിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

വിജയ് ശങ്കറിനെ ഉപയോഗിച്ചില്ല
ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ബാറ്റിങില്‍ ഈ പരമ്പരയിലൂടെ ഇന്ത്യക്കായി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. ഹര്‍ദിക് പാണ്ഡ്യക്കു പിറകെ മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെയാണ് ശങ്കറിലൂടെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. എന്നാല്‍ ബൗളറെന്ന നിലയില്‍ അദ്ദേഹത്തെ രോഹിത് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്ന് കാണാം.
ആദ്യത്തെയും അവസാനത്തെയും കളിയില്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് വാരിക്കൂട്ടിയപ്പോഴും ശങ്കറിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ച് ഒരു പരീക്ഷണം നടത്താന്‍ രോഹിത് തയ്യാറായില്ലെന്ന് കാണാം. അവസരം കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ ശങ്കറിന് നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ കഴിയുമായിരുന്നു.

കുല്‍ദീപിന് ഒരു മല്‍സരം മാത്രം
റിസ്റ്റ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ അത്ര മിടുക്കരല്ല. ഇത് അറിയാമായിരുന്നിട്ട് കൂടി റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ അവസാന മല്‍സരത്തില്‍ മാത്രമാണ് രോഹിത് കളിപ്പിച്ചത്.
നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു കുല്‍ദീപ്. രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം നാലു വിക്കറ്റ് നേട്ടം കൊയ്തിരുന്നു. എന്നാല്‍ കുല്‍ദീപിനെ പുറത്തിരുത്തിയ രോഹിത് യുസ്‌വേന്ദ്ര ചഹലിനാണ് ടി20 പരമ്പരയിലെ ആദ്യ രണ്ടു കളികളിലും അവസരം നല്‍കിയത്. ഇതു വേണ്ടത്ര ക്ലിക്കായതുമില്ല

നിരവധി ഓള്‍റൗണ്ടര്‍മാര്‍
നിരവധി ഓള്‍റൗണ്ടര്‍മാരെ ഒരു കളിയില്‍ ഒരുമിച്ച് പരീക്ഷിച്ചതും രോഹിത്തിന്റെ പിഴവാണ്. ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരെ മൂന്നു മല്‍സരങ്ങളിലും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരില്‍ ശങ്കറിനെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിച്ചതുമില്ല. മൂന്നു ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെ പുറത്തിരുത്തി പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് അത് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു.
ബൗളര്‍മാരുടെ മോശം പ്രകടനമാണ് ന്യൂസിലാന്‍ഡിനെ പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications