Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ നയിക്കാന്‍ ദാദ എത്തില്ലേ?

കൊല്‍ക്കത്ത: ഗാംഗുലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ഇതോടെ ടീം ഡയറക്ടര്‍, ഹൈ പെര്‍ഫോര്‍മന്‍സ് മാനേജര്‍, ക്രിക്കറ്റ് ഉപദേശക സമിതി തലവന്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് സൗരവ് ഗാംഗുലി എത്തുന്നു എന്ന ഊഹാ പോഹങ്ങള്‍ക്കാണ് അവസാനമാകുന്നത്.

രവി ശാസ്ത്രിയ്ക്ക് പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി ഗാംഗുലിയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളുമാണ്.

sourav.jpg -Properties

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മക്ക് വേണ്ടി ഉണ്ടാകാന്‍ പോകുന്ന ഒരു തീരുമാനത്തിന് വേണ്ടി എല്ലാവരും കുറച്ചു സമയം കൂടി കാത്തിരിക്കണം. ഗാംഗുലി കോച്ചാകുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് വലിയ പ്രതിക്ഷകളാണ് ഉള്ളതെന്നും ഠാക്കൂര്‍ പറഞ്ഞു.

ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ കോച്ചിനെയും മറ്റു അംഗങ്ങളെയും പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളെ സംബന്ധിച്ച തീരുമാനം എടുക്കാന്‍ ബിസിസിഎ അധ്യക്ഷന്‍ ജഗ് മോഹന്‍ ഡാല്‍മിയയുമായി ഇന്ന് തന്നെ കൂടിക്കാഴ്ച്ച നടത്തുമെന്നും അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

Story first published: Tuesday, May 26, 2015, 11:19 [IST]
Other articles published on May 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+