Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ വിധി ബിസിസിഐ തീരുമാനിക്കട്ടെ: ക്യാപ്റ്റന്‍ ധോണി!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി താന്‍ തുടരണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബി സി സി ഐ ആണെന്ന് എം എസ് ധോണി. ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം. ബി സി സി ഐ എടുത്ത തിരുമാനമാണ് ഇത്. ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല - ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും വിരാട് കോലി ക്യാപ്റ്റനാകുന്നത് സംബന്ധിച്ച ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു ധോണി.

വിരാട് കോലിയെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കണം എന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് താനല്ല എന്ന് പറഞ്ഞതിലൂടെ പന്ത് ബി സി സി ഐയുടെ കോര്‍ട്ടിലേക്ക് ഇട്ടുകൊടുത്തിരിക്കുകയാണ് ധോണി ചെയ്തത്. സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയെ ഏകദിന - ട്വന്റി 20 പരമ്പരയില്‍ നയിക്കുന്നത് ധോണിയാണ്.

msdhoni

സിംബാബ്‌വെ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധോണി. ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമാണ് സിംബാബ്‌വെ എന്ന് ധോണി പറഞ്ഞു. പുതിയ കളിക്കാരാണ് ഇന്ത്യന്‍ ടീമില്‍. പലരുമായും ആദ്യമായി കളിക്കുകയാണ്. ബാറ്റിംഗ് ഓര്‍ഡറായിരിക്കും ടീമില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു വെല്ലുവിളി - പുതിയ ടീമിനെക്കുറിച്ച് ധോണിക്ക് പറയാനുള്ളത് ഇതാണ്.

ഏകദിനത്തില്‍ 9000 റണ്‍സ് എന്ന നാഴികക്കല്ലിന് തൊട്ടരികിലാണ് ധോണി. 275 ഏകദിനങ്ങളില്‍ നിന്നായി 8918 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 2004ല്‍ ബാംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ഇപ്പോള്‍ ധോണിക്ക് മുമ്പിലുള്ളത്.

Story first published: Wednesday, June 8, 2016, 16:20 [IST]
Other articles published on Jun 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+