Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദയനീയ പരാജയം: ഇത് കൊമ്പനോ മോഴയോ

കൊച്ചി: 74 റണ്‍സിന് വിക്കറ്റെല്ലാം നഷ്ടപ്പെട്ട് കൊച്ചി ഡക്കാണ്‍ ചാര്‍ജ്ജേഴ്സിനോട് തോറ്റ് തുന്നംപാടി. ഇശാന്ത് ശര്‍മയുടെ ബൗളിംഗിന് മുന്നില്‍ കൊച്ചി മുട്ടുമടക്കുകയായിരുന്നു. 130 ആയീരുന്നു കൊച്ചിയുടെ വിജയ ലക്ഷ്യം. എന്നാല്‍ വെറും 16.3 ഓവറുകളിലാണ് കൊച്ചി പുറത്തായത്. (74 / 10). മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഡക്കാണ്‍ ചാര്‍ജ്ജേഴ്സിന്റെ ഇഷാന്ത് കളിയിലെ കേമനായി.

Ishant Sharma

ടോസ് നേടിയ കൊച്ചി ടസ്കേഴ്സ് ഫീല്‍ഡ് ചെയ്യാനാണ് തിരുമാനിച്ചത്. ഫീല്‍ഡിംഗിനിറങിയ ഡക്കാണ്‍ ചാര്‍ജ്ജേഴ്സ് അത്ഭുതം ഒന്നും കാട്ടാതെ 20 ഓവറുകളില്‍ എഴ് വിക്കറ്റിന് 129 റണ്‍സ് എടുത്തു. സംഗകാര എടുത്ത 65 റണ്‍സായിരുന്നു അവരെ സഹായിച്ചത്. 16-‍ാമത്തെ ഓവറിലാണ് സംഗകാര പുറത്തായത്. തുടക്കത്തില്‍ കൊച്ചി ആധിപത്യം സ്ഥാപിയ്ക്കുന്നതായി തോന്നിയെങ്കിലും പിന്നീട് കളി മാറി.

തുടക്കത്തില്‍ ‍ഡക്കാണ്‍ 100 റണ്‍സ് തികയ്ക്കുമെന്ന് കരുതിയതല്ല. എന്നാല്‍ സംഗകാര ആ നാണക്കേടില്‍ നിന്ന് ഡക്കാണ്‍ ചാര്‍ജ്ജേഴ്സിനെ രക്ഷിച്ചു.

130 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊച്ചിയ്ക്ക് നാണക്കേടിന്റെ തുടക്കമായിരുന്നു. തുടര്‍ച്ചയായി ആറ് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇശാന്ത് ശര്‍മയായിരുന്നു കൊച്ചിയെ മെതിച്ചത്. സ്റ്റെയിനിന്റെ പന്ത് സങ്കകാര പിടിച്ച് റണ്‍സ് ഒന്നും നേടാതെയാണ് മക്കല്ലം പുറത്തായത്. കൊച്ചി വെറും ഒരു റണ്‍സ് മാത്രം നേടി നില്‍ക്കുമ്പോള്‍ ജയവര്‍ദ്ധനെയും പുറത്തായി. ഇശാന്ത് ശര്‍മ തന്റെ വിക്കറ്റ് വേട്ട കുറിയ്ക്കുകയായിരുന്നു ഇവിടെ. സങ്കകാരയാണ് ഇശാന്തിന്റെ പന്ത് പിടിച്ചത്. ശര്‍മയുടെ പന്ത് സങ്കകാര പിടിച്ച് വൈകാതെ പാട്ടേലും പുറത്തായി. ഗോമസും ഹോഡ്ജും ഇശാന്ത് ശര്‍മയുടെ പന്തിന് പുറത്തായി. മിശ്രയുടെ പന്ത് ക്രിസ്റ്റന്‍ പിട്ച്ച് ജഡേജ പുറത്തായി. ശര്‍മയുടെ മറ്റൊരു പന്തിന് ജാദവും എല്‍ ബി ഡബ്ലിയു ആയി. പെരേരയുടെ വിക്കറ്റായിരുന്നു കൊച്ചിയ്ക്ക് പിന്നീട് നഷ്ടപ്പെട്ടത്. 10.4 ഓവറിലായിരുന്നു അത്.

ഒരു വേളയില്‍ കൊച്ചിയ്ക്ക് ജയിയ്ക്കാന്‍ 66 പന്തില്‍ 87 റണ്‍സ് വേണമായിരുന്നു. അസാദ്ധ്യമല്ലെങ്കിലും ട്വന്റി 20 യില്‍ അത്ര എളുപ്പമല്ലാത്ത അവസ്ഥ. ഈ വേളയില്‍ കൊച്ചിയ്ക്ക് എട്ട് വിക്കറ്റ് നഷ്ടമായിരുന്നെന്നതായിരുന്നു പ്രധാന പ്രശ്നം.

ഒമ്പതാം വിക്കറ്റും വൈകാതെ വീണു. പിന്നെ വൈകിയില്ല 74 റമ്‍സില്‍ കൊച്ചി പുറത്തായി. അങ്ങനെ ‍ഡക്കാണ്‍ ചാര്‍ജ്ജേഴ്സ് വിജയം കണ്ടു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+