വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഒന്നിനൊന്ന് മെച്ചം', ആറ് മാസം, ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് 10 താരങ്ങള്‍; പട്ടിക ഇതാ

മുംബൈ: ക്രിക്കറ്റ് ലോകത്തിന് നിരവധി ഇതിഹാസങ്ങളെ സംഭാവന ചെയ്ത ടീമാണ് ഇന്ത്യ. ഓരോ കാലഘട്ടത്തിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള മികച്ച പ്രതിഭകള്‍ ടീമിലുണ്ടായിട്ടുണ്ട്. സമീപകാലത്തായി ഇന്ത്യ കളിച്ച ഒട്ടുമിക്ക പരമ്പരകളും നേടിയത് പ്രതിഭാശാലികളായ താരങ്ങളുടെ കരുത്തിലാണ്. പരിക്കേറ്റാലും പകരക്കാരനാവാന്‍ നിരവധി താരങ്ങള്‍ ടീമിലുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയത് യുവതാരങ്ങളുടെ കരുത്തിലായിരുന്നു. അവസാന ആറ് മാസത്തിനുള്ളില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Debutant Players for Team India in the last six months

ടി നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച നടരാജന്‍ മികച്ച പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്തു. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസറാണ് നടരാജന്‍. മറ്റൊരു താരം പേസര്‍ മുഹമ്മദ് സിറാജാണ്. ടി20യില്‍ നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ച സിറാജ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ്.

tnatarajansirajprasidh

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നിര്‍ണ്ണായക പ്രകടനമായിരുന്നു സിറാജ് പുറത്തെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ശുഭ്മാന്‍ ഗില്ലും നവദീപ് സൈനിയും വാഷിങ്ടണ്‍ സുന്ദറും ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഓപ്പണറെന്ന നിലയില്‍ രോഹിതിനൊപ്പം തിളങ്ങാന്‍ ശുഭ്മാന്‍ ഗില്ലിന് സാധിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അവസരം ലഭിച്ച വാഷിങ്ടണ്‍ സുന്ദറും പരമ്പരയില്‍ തിളങ്ങി. പേസര്‍ നവദീപ് സൈനിക്ക് അവസരം ലഭിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങിയില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ അക്ഷര്‍ പട്ടേലാണ് മറ്റൊരു താരം. നാല് മത്സര പരമ്പരയില്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. നേരത്തെ തന്നെ പരിമിത ഓവറില്‍ അക്ഷര്‍ അരങ്ങേറ്റം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ വരവറിയിച്ച താരങ്ങളാണ് ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും. ഇരുവരും അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ഏകദിന പരമ്പരയിലൂടെ ക്രുണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സൂര്യകുമാര്‍ കാത്തിരിക്കുകയാണ്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സൂര്യകുമാറിന് അവസരം ലഭിച്ചേക്കും. അധികം വൈകാതെ ദേവ്ദത്ത് പടിക്കലും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, March 25, 2021, 12:34 [IST]
Other articles published on Mar 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X