Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ ഹ്യൂസ് രക്ഷപ്പെടുമായിരുന്നോ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരിച്ചതിനെ പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച. അബോട്ടിന്റെ കുത്തിയുയര്‍ന്ന ബൗണ്‍സര്‍ ഹെല്‍മെറ്റിനടിയിലൂടെ ചെവിക്ക് താഴെ തട്ടിയാണ് ഹ്യൂസ് മരിച്ചത്.

ബാറ്റിങ്ങിനിടെ പരിക്കേറ്റ് മരിക്കുന്ന ആദ്യ അന്താരാഷ്ട്ര താരമാണ് ഹ്യൂസ്. ഹെല്‍മെറ്റ് ധരിച്ചിട്ടും എങ്ങനെ ഹ്യൂസിന് ഇത്രമേല്‍ വലിയ പരിക്കേറ്റു. അതാണ് ഇപ്പോഴുയരുന്ന ചോദ്യം.

ഹ്യൂസ് ഉപയോഗിച്ചിരുന്ന ഹെല്‍മെറ്റിന്റേതാണ് പ്രശ്‌നം എന്നാണ് ചിലരുടെ വിലയിരുത്തല്‍. മസൂറി ഹെല്‍മെറ്റ് ആയിരുന്നു ഹ്യൂസ് ഉപയോഗിച്ചിരുന്നത്. ഇത്തരം ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ കഴുത്തിന്‍റെ വലിയൊരു ഭാഗം തുറന്നിരിക്കും. പരിക്കേല്‍ക്കാനുളള സാധ്യത ഏറെയാണ്.

ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ഇക്കാര്യത്തില്‍ കുറച്ച് കൂടി മെച്ചപ്പെട്ടതാണ്. മുന്നിലെ ഗ്രില്ലിന്റെ വലുപ്പവും കൂടുതലാണ്. ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം തന്നെ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ഫോര്‍മ ഹെല്‍മെറ്റ് ആണ്. അതുകൊണ്ട് തന്നെ അപകട സാധ്യതയും കുറവാണ്.

Forma Helmet

ഹ്യൂസിന്റെ മരണം ക്രിക്കറ്റില്‍ പുത്തന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ക്രിക്കറ്റില്‍ ബൗണ്‍സറുകള്‍ തന്നെ നിരോധിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇപ്പോള്‍ തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ നിയമങ്ങളാണ് ക്രിക്കറ്റില്‍ ഏറെയും. ഇനിയും അത് കൂട്ടേണ്ടതുണ്ടോ എന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.

മസൂറി ഹെല്‍മെറ്റ് താരങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അതിന്റെ ഭാരക്കുറവാണ്. കൂടുതല്‍ ഭംഗിയുമുണ്ട്. എന്നാല്‍ ഫോര്‍മ ഹെല്‍മെറ്റിന് ഭാരം അല്‍പം കൂടുതലാണ്. സുരക്ഷയും. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറേക്ക് ഫോര്‍മ സ്‌പോര്‍സ്ടില്‍ ഓഹരി പങ്കാളിത്തമുണ്ട്.

സ്ഥിരമായി മസൂറി ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്ന പല താരങ്ങളും പരിക്കേറ്റതിനെ തുടര്‍ന്ന് ഫോര്‍മ ഹെല്‍മെറ്റിലേക്ക് മാറിയിരുന്നു. ഇതിഹാസ താരം ബ്രയന്‍ ലാറ, രാഹുല്‍ ദ്രാവിഡ്, സര്‍വന്‍, ചന്ദര്‍പോള്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.

Story first published: Friday, November 28, 2014, 8:31 [IST]
Other articles published on Nov 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+