അത് നോബോളാണോ: ഐസിസി തന്നെ പറയുന്നു
ഐ സി സി പ്രസിഡണ്ടായ മുസ്തഫ കമാലിന്റെ പൊട്ടിത്തെറിക്ക് ശേഷം ഐ സി സി നോബോള്‍ വിവാദത്തെക്കുറിച്ച് ഒരു പ്രസ്താവന ഇറക്കി. 50 -50 എന്നാണ് ഐ സി സിയുടെ വിശദീകരണക്കുറിപ്പ് ആ പന്തിനെപ്പറ്റി പറയുന്നത്. നോബോള്‍ എന്ന് പറയാം, അല്ലെന്നും പറയാം. നോബോള്‍ വിളിച്ച അംപയറെ വിചാരണ ചെയ്യാന്‍ മാത്രം അതില്‍ ഒന്നുമില്ല എന്ന് സാരം.
അതേസമയം നോബോള്‍ വിവാദത്തെത്തുടര്‍ന്ന് ഐ സി സിയെ വിമര്‍ശിച്ച പ്രസിഡണ്ട് മുസ്തഫ കമാലിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയി എന്നും ഐ സി സി പറഞ്ഞു. ഐ സി സി ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സനാണ് പ്രസ്താവന ഇറക്കിയത്. കളിയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് അംപയറുടെ തീരുമാനം മാനിക്കുക എന്നതാണ് വേണ്ടത്.

മാച്ച് ഓഫീഷ്യലുകള്‍ തീരുമാനം എടുക്കുന്നത് ഏതെങ്കിലും അജണ്ടയുടെ ഭാഗമായിട്ടല്ല എന്നും ഐ സി സി വ്യക്തമാക്കി. ലോകകപ്പിന്റെ അവസാന ഘട്ട മത്സരങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയാക്കുക എന്നതാണ് ഐ സി സിയുടെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications