Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ജയത്തെ പരിഹസിച്ച ഓസീസ് താരത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ചെന്നൈ: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യയെ പരിഹസിച്ച മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സിന്, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ഇന്ത്യയ്ക്കു ജയിക്കാന്‍ മഴ ആവശ്യമാണെന്ന രീതിയിലുള്ള ഡീന്‍ ജോണ്‍സിന്റെ പരിഹാസമാണ് ഇന്ത്യന്‍ ആരാധകരെ പ്രകോപിതരാക്കിയത്.

ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മഴ കളി തടസ്സപ്പെടുത്തിയിരുന്നു. ഇന്ത്യ 281 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ 21 ഓവറില്‍ 164 ആയി പരിമിതപ്പെടുത്തി. എന്നാല്‍, മത്സരത്തില്‍ ഇന്ത്യ 26 റണ്‍സിന്റെ ഗംഭീരജയം സ്വന്തമാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഡീന്‍ ജോണ്‍സ് ട്വിറ്ററില്‍ ഇന്ത്യയെ പരിഹസിച്ചത്.

deanjones1

മഴ കളി തടസ്സപ്പെടുത്തിയത് തങ്ങളെ ബാധിച്ചെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞിരുന്നു. 21 ഓവറില്‍ രണ്ട് പുതിയ പന്തുകളെയാണ് നേരിടേണ്ടിവന്നത് ദുഷ്‌കരമാണ്. ടി20 രീതിയില്‍ കളിയെ കാണാനാകില്ല. ടി20യില്‍ ഒരു പുതിയ പന്തുമാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും സ്മിത്ത് പറഞ്ഞു. സ്മിത്തിന്റെ വാക്കുകള്‍ മുന്‍നിര്‍ത്തിയാണ് ഡീന്‍ ജോണ്‍സ് ഇന്ത്യയെ പരിഹസിച്ചത്. എന്നാല്‍, ഇന്ത്യന്‍ ആരാധകര്‍ കണക്കിന് മറുപടിയും നല്‍കുന്നുണ്ട്. ഡീന്‍ ജോണ്‍സ് മണ്ടനാണെന്നും ഇന്ത്യയ്‌ക്കെതിരായ തോല്‍വി ചെറുതാക്കാനാണ് ശ്രമമെന്നും ആരാധകര്‍ തിരിച്ചടിച്ചു.

Story first published: Tuesday, September 19, 2017, 8:54 [IST]
Other articles published on Sep 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+