ഡീന്‍ ജോണ്‍സിന്റെ ഫോര്‍ സിക്‌സായി; 30 വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയ ജയിച്ചതിങ്ങനെ
ചെന്നൈ: അഞ്ചുമത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരലത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിച്ചപ്പോള്‍ പരിഹാസവുമായി രംഗത്തെത്തിയ മുന്‍ ഓസീസ് താരമാണ് ഡീന്‍ ജോണ്‍സ്. കളി ജയിക്കാന്‍ ഇന്ത്യയ്ക്ക് മഴയുടെ സഹായം ആവശ്യമാണെന്ന രീതിയിലാണ് ഡീന്‍ ജോണ്‍സ് ഇന്ത്യയെ പരിഹസിച്ചത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്.
ഇതേ വേദിയില്‍ 1987ല്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടന്നപ്പോള്‍ ഓസ്‌ട്രേലിയ ഒരു റണ്‍സിന്റെ വിജയം ആഘോഷിച്ചു. 1987 ലോകകപ്പ് മത്സരത്തിനിടെയായിരുന്നു ഓസീസിന്റെ വിജയം. അന്ന് ഓസ്‌ട്രേലിയയ്ക്കായി വിജയ റണ്‍ നേടിയത് ഇപ്പോള്‍ വിവാദത്തിലായ ഡീന്‍ ജോണ്‍സിന്റെ ബാറ്റിങ് ആണെന്ന് വേണമെങ്കില്‍ പറയാം.

കളിക്കിടയില്‍ ഡീന്‍ ജോണ്‍സിന്റെ ഒരു പന്ത് അതിര്‍ത്തി കടന്നപ്പോള്‍ അമ്പയര്‍ നാല് റണ്‍സ് നല്‍കിയിരുന്നു. പിന്നീടിത് ആറു റണ്‍സാക്കി മാറ്റുകയായിരുന്നു. കളിയുടെ ഇടവേളയില്‍ ഓസ്‌ട്രേലിയ പരാതിയുമായി അമ്പയര്‍മാരെ സമീപിക്കുകയും ആറ് റണ്‍സ് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കപില്‍ദേവുമായി സംസാരിച്ചതിനുശേഷമായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്.
നിശ്ചിത അമ്പത് ഓവറില്‍ 268 റണ്‍സ് ആയിരുന്നു ഓസ്‌ട്രേലിയ നേടിയത്. അമ്പയറുടെ കനിവോടുകൂടി പിന്നീടത് 270 ആക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരവസരത്തില്‍ 207 രണ്ട് എന്ന നിലയിലായിരുന്നു. പീന്നീട് തകര്‍ന്നടിഞ്ഞു. അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കവെ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് ആറു റണ്‍സ്. എന്നാല്‍ 269ല്‍ നില്‍ക്കെ മണിന്ദര്‍ സിങ്ങിനെ പുറത്താക്കി ഓസ്‌ട്രേലിയ വിജയം ആഘോഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications