Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ അവന്‍ മാറണം, ഈ സ്ഥാനത്ത് കളിക്കണം, ഇതിഹാസ താരം പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വേണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. നാലാം നമ്പറിലാണ് ഇന്ത്യക്ക് പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് ജോണ്‍സ് പറയുന്നു. ഇവിടെ വിജയ് ശങ്കറിന് പകരം മഹേന്ദ്ര സിംഗ് ധോണിയെ കളിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. അതോടെ ഇന്ത്യയുടെ പ്രശ്‌നവും ധോണിയുടെ പ്രശ്‌നങ്ങളും ഒരുപോലെ മാറുമെന്നും ജോണ്‍സ് വ്യക്തമാക്കി. കൂടുതല്‍ താഴേക്ക് പോകുമ്പോള്‍ ധോണി സ്‌കോറിംഗ് ദുഷ്‌കരമാകുമെന്നും അദ്ദേഹം പറഞ്ഞു.

1

ധോണി ലോകകപ്പിലെ മെല്ലെപ്പോക്കില്‍ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൗരവ് ഗാംഗുലി ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം ധോണിയാണ് കളിക്കേണ്ടതെന്നും, അതോടെ ഈ വിമര്‍ശനങ്ങള്‍ ഇല്ലാതാവുമെന്നും ജോണ്‍സ് പറയുന്നു. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തണമെന്നും, അത് സ്പിന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ജോണ്‍സ് പറഞ്ഞു.

സാധാരണ വിജയിക്കുന്ന ഒരു ടീമില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നയാളല്ല ഞാന്‍. ഇന്ത്യ അത്രമേല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ എനിക്ക് ചില ആശങ്കയുണ്ട്. ധോണി നാലാം നമ്പറില്‍ കളിക്കുന്നത് കൊണ്ട് എനിക്ക് പ്രശ്‌നങ്ങളില്ല. ഒപ്പം ജഡേജയും ടീമിന് നല്ലതാണ്. പിച്ചുകള്‍ ഡ്രൈ ആവുമ്പോള്‍ ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടീമിലുണ്ടാവുന്നത് ടീമിന് മൊത്തത്തില്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ദിനേഷ് കാര്‍ത്തിക്കിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയിച്ച് കൊണ്ടിരിക്കുന്ന ടീമിനെ മാറ്റാന്‍ ഒരു ക്യാപ്റ്റനും താല്‍പര്യപ്പെടില്ല. വിജയ് ശങ്കര്‍ ഇതുവരെ കാര്യമായിട്ടുള്ള പ്രകടനം നടത്തിയിട്ടില്ല. സെമി ഫൈനലില്‍ വലിയ എതിരാളിയെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. മികച്ച ബൗളിംഗ് നിരയും അവര്‍ക്കുണ്ടാവും. ഇന്ത്യക്ക് നേരത്തെ വിക്കറ്റുകള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ദിനേഷ് കാര്‍ത്തിക്കിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്നും പഠാന്‍ ആവശ്യപ്പെട്ടു.

Story first published: Saturday, June 29, 2019, 16:05 [IST]
Other articles published on Jun 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+