വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ പിന്‍വലിക്കാം, ലോകകപ്പ് ടീമിലെടുക്കുമോ? ആവശ്യപ്പെട്ടത് എബിഡി!! പറ്റില്ലെന്ന് അവര്‍...

2018 മേയിലാണ് ഡിവില്ലിയേഴ്‌സ് വിരമിച്ചത്

By Manu
ലോകകപ്പ് കളിക്കാന്‍ ABD തയ്യാർ, വഴിമുടക്കി ടീം മാനേജ്‌മന്റ് | #CWC19 | Oneindia Malayalam

ജൊഹാനസ്ബര്‍ഗ്: ലോകകപ്പില്‍ ഹാട്രിക്ക് തോല്‍വികളുമായി ദക്ഷിണാഫ്രിക്കന്‍ ടീം പതറവെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. ടീമിന്റെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പിന്‍വലിച്ചു ലോകകപ്പില്‍ കളിക്കാന്‍ തയ്യാറായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എബിഡിയുടെ അഭാവം പ്രകടനമാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ടീമിന്റെ രക്ഷകനായിട്ടുള്ള താരമാണ് അദ്ദേഹം.

രോഹിത് പഴയ രോഹിത്തല്ല, ഇനി കളിമാറും; നേടിയത് ഏറ്റവും മികച്ച സെഞ്ച്വറി, കാരണമുണ്ട് രോഹിത് പഴയ രോഹിത്തല്ല, ഇനി കളിമാറും; നേടിയത് ഏറ്റവും മികച്ച സെഞ്ച്വറി, കാരണമുണ്ട്

ഈ ടൂര്‍ണമെന്റില്‍ പക്ഷെ ആ റോളില്‍ ആരും തന്നെ ഉയര്‍ന്നു വരാത്തതാണ് ദക്ഷിണാഫ്രിക്കയുടെ പതനത്തിനു കാരണം. എബിഡി ടീമിലുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്കു ഇങ്ങനെയൊരു ദുരന്തം ലോകകപ്പില്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ടീം പ്രഖ്യാപനത്തിന് മുമ്പ്

ടീം പ്രഖ്യാപനത്തിന് മുമ്പ്

ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് വിരമിക്കല്‍ പിന്‍വലിച്ച് തനിക്കും കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് എബിഡി അറിയിച്ചത്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഈ അഭ്യര്‍ഥന തള്ളിക്കളയുകയായിരുന്നു.
15 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പായിരുന്നു തികച്ചും അപ്രതീക്ഷിതമായി എബിഡി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസി, കോച്ച് ഓട്ടിസ് ഗിബ്‌സണ്‍, സെലക്ഷന്‍ കമ്മിറ്റിയംഗമായ ലിന്‍ഡ സോന്‍ഡി എന്നിവരെ സമീപിച്ചത്. തുടര്‍ന്നു എബിഡി തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ പറ്റില്ലെന്നെ നിലപാടാണ് അവരെല്ലാം സീകരിച്ചതെന്നാണ് വിവരം.

രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങള്‍

ടീമില്‍ ഉള്‍പ്പെടുത്തണമെന്ന എബിഡിയുടെ അഭ്യര്‍ഥന തള്ളിക്കളയാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. 2018 മേയിലാണ് അദ്ദേഹം ഏവരെയും ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് തുടങ്ങാന്‍ കൃത്യം ഒരു വര്‍ഷം ബാക്കിനില്‍ക്കെയായിരുന്നു സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിത പടിയിറക്കം. ലോകകപ്പ് ടീമിലേക്കു പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിലോ അന്താരാഷ്ട്ര ക്രിക്കറ്റിലോ ഒരു വര്‍ഷത്തിനിടെ കളിച്ചു കൊണ്ടിരിക്കുന്ന താരമാണെന്ന നിബന്ധനയുണ്ട്. എബിഡിയെ ഇതില്‍ പെടുത്താന്‍ കഴിയില്ലെന്നതാണ് ആദ്യത്തെ കാരണം.
എബിഡി വിരമിച്ച ശേഷം പകരമെത്തിയ താരമാണ് റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍. കളിച്ച ആദ്യ നാല് ഏകദിനങ്ങളില്‍ മൂന്നിലും താരം ഫിഫ്റ്റിയും നേടിയിരുന്നു. നന്നായി പെര്‍ഫോം ചെയ്യുന്ന ഡ്യുസെനെ മാറ്റി എബിഡിയെ അവസാന നിമിഷം ലോകകകപ്പ് ടീമിലെടുക്കുന്നത് നീതികേടാണെന്നതാണ് രണ്ടാമത്തെ കാരണമായി ടീം മാനേജ്‌മെന്റ് പറയുന്നത്.

ആരാധകര്‍ ആവശ്യപ്പെട്ടു

ആരാധകര്‍ ആവശ്യപ്പെട്ടു

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് എബിഡിയെ തിരിച്ചുവിളിക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. 35 കാരനായ താരം നിരവധി റെക്കോര്‍ഡുകള്‍ക്ക് അവകാശിയാണ്. മിസ്റ്റര്‍ 360യെന്നു വിളിപ്പേരുള്ള എബിഡി ഏകദിനത്തില്‍ 53.50 ശരാശരിയില്‍ 9577 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2015 ജനുവരിയിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ എബിഡി 31 പന്തില്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ചത്.

Story first published: Thursday, June 6, 2019, 15:18 [IST]
Other articles published on Jun 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X