കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്ക്... പരമ്പര ഇന്ത്യക്കു തന്നെ, ഡിവില്ലിയേഴ്‌സില്ല!! വീണ്ടും പരിക്ക്
ജൊഹാന്നസ്ബര്‍ഗ്: ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്കു സുവര്‍ണാവസരം. പരിക്കുമൂലം സൂപ്പര്‍ താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് പിന്‍മാറിയതോടെയാണിത്. ട്വന്റി പരമ്പരയില്‍ ഡിവില്ലിയേഴ്‌സ് കളിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഡിവില്ലിയേഴ്‌സ് പരിക്കുമൂലം പിന്‍മാറുന്നത്. നേരത്തേ മൂന്നാം ടെസ്റ്റിലേറ്റ പരിക്കുമൂലം ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. നാലാം ഏകദിനത്തിലാണ് എബിഡി ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീണ്ടും അദ്ദേഹം പരിക്കേറ്റ് പിന്‍മാറയിയത് ദക്ഷിണാഫ്രിക്കയ്ക്കു കനത്ത ആഘാതമായിട്ടുണ്ട്.

ഇന്ത്യക്കെതിരായ അഞ്ചാം ഏകദിന മല്‍സരത്തിനു മുമ്പാണ് ഡിവില്ലിയേഴ്്‌സിന്റെ കാല്‍മുട്ടിനു പരിക്കേറ്റത്. എങ്കിലും അദ്ദേഹം ഈ കളിയിലും അവസാന ഏകദിനത്തിലും കളിച്ചിരുന്നു. ഇതോടെ പരിക്ക് കൂടുതല്‍ വഷളാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ ജയിച്ച ആദ്യ ട്വന്റിയില്‍ ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നില്ല. രണ്ടാത്തെ കളിയില്‍ ജയിച്ച് ദക്ഷിണാഫ്രിക്ക തിരിച്ചുവരാന്‍ ശ്രമം നടത്തുന്നതിനിടെയാണ് താരത്തിന്റെ പിന്‍മാറ്റം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications