പരമ്പര സ്വപ്‌നം കാണാന്‍ വരട്ടെ... അടിച്ചൊതുക്കാന്‍ എബിഡിയെത്തുന്നു, ഇനി തീപാറും
ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് അവന്‍ വരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുകയാണ്. നാലാം ഏകദിനത്തില്‍ അദ്ദേഹം കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള എബിഡിയുടെ വരവ് ദക്ഷിണാഫ്രിക്കയ്ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുന്നത്.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഫലമാവട്ടെ ദക്ഷിണാഫ്രിക്ക ദയനീയമായി ഇന്ത്യയോട് പരാജയപ്പെടുകയും ചെയ്തു. ഏത് പിച്ചിലും എത്ര മികച്ച ബൗളര്‍മാരെയും കൂസലില്ലാതെ നേരിടാന്‍ മിടുക്കനാണ് ഡിവില്ലിയേഴ്‌സ്. പരമ്പര തോല്‍വിയുടെ വക്കില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുടെ അവസാന കച്ചിത്തുരുമ്പാണ് എബിഡി.

ശനിയാഴ്ച ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്താന്‍ ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയുടെ പ്ലെയിങ് ഇലനിലുണ്ടാവുമെന്നാണ് കരുതുന്നത്. ശേഷിക്കുന്ന മൂന്നു കളികള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഒരു മല്‍സരം കൂടി വൈകിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications