Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകക്രിക്കറ്റില്‍ ഡിവില്ലിയേഴ്‌സ് സച്ചിനെക്കാള്‍ പോപ്പുലറാകും?

സച്ചിന്‍ തെണ്ടുല്‍ക്കറെക്കാള്‍ പ്രശസ്തനായ ഒരു ക്രിക്കറ്റ് താരമോ. അങ്ങിനെയൊന്ന് ലോകക്രിക്കറ്റില്‍ ഉണ്ടാകില്ല എന്നാണ് കളി ആരാധകര്‍ കരുതുന്നത്. ക്രിക്കറ്റ് കളിക്കുന്ന പതിനഞ്ചില്‍പ്പരം രാജ്യങ്ങളില്‍ മാത്രമല്ല, അതിനും അപ്പുറമാണ് സച്ചിന്റെ ആരാധകര്‍. ടെന്നീസിലും റേസിംഗിലും ഫുട്‌ബോളിലും മറ്റുമുള്ള ലോകോത്തര താരങ്ങള്‍ വരെ പെടും സച്ചിന്റെ ആരാധകരുടെ കൂട്ടത്തില്‍.

എന്നാല്‍ പ്രശസ്തിയില്‍ സച്ചിനെ കടത്തിവെട്ടാന്‍ എ ബി ഡിവില്ലിയേഴ്‌സിന് കഴിയും എന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരമായ ഫാനി ഡിവില്ലിയേഴ്‌സ് പറയുന്നത്. ജനപ്രീതിയില്‍ മാത്രമല്ല, സെഞ്ചുറി നേട്ടം അടക്കമുള്ള സച്ചിന്റെ ഏകദിന റെക്കോര്‍ഡുകളും 31കാരനായ ഡിവില്ലിയേഴ്‌സിന് മുന്നില്‍ വഴിമാറും എന്നും ഫാനി കരുതുന്നു.

abdevilliers

ഇന്ത്യന്‍ കാണികള്‍ എ ബി ഡിവില്ലിയേഴ്‌സിന് വേണ്ടി കയ്യടിക്കുന്നതില്‍ അത്ഭുതമൊന്നും ഇല്ല എന്നാണ് ഫാനി പറയുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ക്ലാസിലുള്ള കളിക്കാരനാണ് എ ബി ഡിവില്ലിയേഴ്‌സ്. ഏകദിനത്തിലെ റെക്കോര്‍ഡുകളില്‍ എ ബി ഡി വേണമെങ്കില്‍ സച്ചിന് മേലെ പോകും. ദക്ഷിണാഫ്രിക്ക ടെസ്റ്റ്, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റന്‍സിയും ഡിവില്ലിയേഴ്‌സിനെ ഏല്‍പ്പിക്കണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം.

ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ജയിക്കും എന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഫാനി തുറന്നു സമ്മതിച്ചു. ട്വന്റി 20 പരമ്പര ജയിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ ഏകദിന പരമ്പര ശരിക്കും അത്ഭുതപ്പെടുത്തി. കഗീസോ റബാദയാണ് ടീമില്‍ സര്‍പ്രൈസ് പാക്കേജായി മാറിയതെന്നും ഈ മുന്‍ ഫാസ്റ്റ് ബൗളര്‍ പറഞ്ഞു.

Story first published: Monday, November 2, 2015, 17:14 [IST]
Other articles published on Nov 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+