ഡിവില്ലിയേഴ്‌സിന് ഇന്ത്യയോട് എന്താണിത്ര കലിപ്പ്?
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ. ഗ്രൂപ്പ് തലത്തില്‍ ഇന്ത്യ തോല്‍പിച്ചുവിട്ടതിന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് ഫേസ്ബുക്കില്‍ പ്രതികാരം ചെയ്തിട്ട് വല്ല കാര്യവും ഉണ്ടോ - ഇങ്ങനെയൊക്കെയാകും ഒരു ഇന്ത്യന്‍ ആരാധകന്‍ ചിന്തിച്ചുപോകുക. അത് മാതിരി പണികളാണ് ഡിവില്ലിയേഴ്‌സ് ഫേസ്ബുക്കിലൂടെ ഇന്ത്യയ്ക്ക് തന്നുകൊണ്ടിരിക്കുന്നത്.
രോഹിത് ശര്‍മ ക്യാച്ച് നല്‍കിയ ഫുള്‍ടോസ് പന്തിനെ നോബോള്‍ വിളിച്ച അംപയര്‍ക്കെതിരെയാണ് ഫേസ്ബുക്കില്‍ എ ബി ആദ്യം വിമര്‍ശിച്ചത്. ആര്‍ ഐ പി അംപയര്‍ എന്നായിരുന്നു ഇതിന് നല്‍കിയ തലക്കെട്ട്. പിന്നീട് ശിഖര്‍ ധവാന്‍ ബൗണ്ടറി ലൈനില്‍ എടുത്ത ക്യാച്ചിനെതിരെയും എ ബി രംഗത്തെത്തി. എന്നാല്‍ യഥാര്‍ഥ ഡിവില്ലിയേഴ്‌സ് അല്ല ഈ പേജിന് പിന്നില്‍ എന്നതാണ് ഏറെ രസകരം. പിന്നെയോ...

ഡിവില്ലിയേഴ്‌സ് അല്ലേ
ഇത്രയ്ക്കങ്ങോട്ട് കാര്യമാക്കേണ്ട കാര്യമൊന്നുമില്ല. ഡിവില്ലിയേഴ്‌സ് അല്ല ഈ ചിത്രങ്ങളൊക്കെ അപ്ലോഡ് ചെയ്യുന്നത്. ഡിവില്ലിയേഴ്‌സിന്റെ ആരാധകരാണ് എന്ന് പേജില്‍ തന്നെ പറയുന്നുണ്ട്. രോഹിത് ശര്‍മയെ കളിയാക്കിയ ചിത്രം ഇതായിരുന്നു.

ധവാന് നേരെയും
ബൗണ്ടറി ലൈനില്‍ മഹ്മദുള്ളയെ പിടിച്ച് ഔട്ടാക്കിയ ധവാനെയും ഈ പേജ് കളിയാക്കുന്നു. തേര്‍ഡ് അംപയര്‍ സ്‌ട്രൈക്ക്‌സ് എന്നാണ് ഇതിന് നല്‍കിയ കാപ്ഷന്‍. റിവ്യബ നടത്തിയ ശേഷമാണ് ഈ ക്യാച്ച് അനുവദിച്ചത്.

ലോകകപ്പ് നേടും
ഇത്തവണ ലോകകപ്പ് നേടും എന്ന വിശ്വാസം ഈ ഡ്യൂപ്ലിക്കേറ്റ് ഡിവില്ലിയേഴ്‌സ് സൂക്ഷിക്കുന്നുണ്ട്. ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നറിയാതെ ആയിരക്കണക്കിന് പേര്‍ ഈ ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നുമുണ്ട്.

ഇഷ്ടം സങ്കക്കാരയോട്
സങ്കക്കാരയോടുള്ള ഇഷ്ടം കാണിക്കുന്ന കുറേ ചിത്രങ്ങള്‍ ഈ പേജില്‍ കാണാം. പേജിന്റെ പ്രൊഫൈല്‍ ചിത്രത്തിലും സങ്കയുണ്ട്.

താഹിറിന് അഭിനന്ദനം
ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ച് മാന്‍ ഓഫ് ദ മാച്ചായ ഇമ്രാന്‍ താഹിറിനെ അഭിനന്ദിച്ചും പോസ്റ്റുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications