For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിഎസ്എല്‍ അരങ്ങേറ്റത്തില്‍ ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട്; പക്ഷെ, കാര്യമുണ്ടായില്ല

ദുബായ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 ടൂര്‍ണമെന്റിന്റെ നാലാം എഡിഷനില്‍ കളിക്കാനിറങ്ങിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ ടീമിന് തോല്‍വിയോടെ തുടക്കം. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിട്ടും ഡിവില്ലിയേഴ്‌സിന്റെ ലാഹോര്‍ കലന്‍ദേര്‍സിനെ നിലവിലെ ചാമ്പ്യന്‍ ഇസ്ലാമാബാദ് യുണൈറ്റഡ് 5 വിക്കറ്റിന് തോല്‍പ്പിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ഡിവില്ലിയേഴ്‌സ് ഇതാദ്യമായാണ് പാക് ലീഗില്‍ കളിക്കാനിറങ്ങുന്നത്. മത്സരത്തില്‍ താരം 17 പന്തില്‍ 24 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ ഫഖര്‍ സമാനും സൊഹൈല്‍ അക്തറും ചേര്‍ന്ന് 97 പന്തിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും 171 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ആകെ എത്തിയത്. മധ്യനിരയുടെ തകര്‍ച്ചയാണ് ടീമിന് വിനയായത്.

abdevilliers

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡിനായി 23 റണ്‍സെടുത്ത ഫഹീം അഷ്‌റഫും, 37 റണ്‍സെടുത്ത ഹുസൈന്‍ തലാതും തിളങ്ങി. ദുബായില്‍ നടന്ന മത്സരത്തില്‍ കാണികള്‍ ആവേശത്തോടെയാണ് ഡി വില്ലിയേഴ്‌സിനെ വരവേറ്റത്. ക്രീസിലുണ്ടായിരുന്ന കുറഞ്ഞ സമയത്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും പായിച്ച് അരങ്ങേറ്റം ഡി വില്ലിയേഴ്‌സ് മോശമാക്കിയില്ല. അടുത്തിടെ സമാപിച്ച ബംഗ്ലാദേശ് പ്രമീയര്‍ ലീഗിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സെഞ്ച്വറി ഉള്‍പ്പെടെ ആറു മത്സരങ്ങളില്‍നിന്നും 247 റണ്‍സടിച്ചു. വരാനിരിക്കുന്ന ഐപിഎല്‍ ക്രിക്കറ്റിലും ഡിവില്ലിയേഴ്‌സ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

Story first published: Friday, February 15, 2019, 13:29 [IST]
Other articles published on Feb 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+