ഡിവില്ലിയേഴ്‌സ് ജയിച്ചു;ബാംഗ്ലൂരിന് രണ്ട് പോയിന്റ്
ബാംഗ്ലൂര്‍: കളി ഹൈദരാബാദും ഡിവില്ലിയേഴ്‌സും തമ്മിലായിരുന്നു. ആ കളിയില്‍ ഡിവില്ലിയേഴ്‌സ് ജയിക്കുകയും ചെയ്തു. ചുമ്മാ ജയിച്ചു എന്ന് പറഞ്ഞാല്‍ മതിയാകില്ല, ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ഡെയ്ല്‍ സ്‌റ്റെയ്‌നെ വരെ ഒരോവറില്‍ മൂന്ന് സിക്‌സറിന് പറത്തി ജയിച്ചു എന്ന് തന്നെ പറയണം. എന്നാലേ ഡിവില്ലിയേഴ്‌സിന്റെ കളിയോട് നീതിയാകൂ.
156 റണ്‍സിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിന്റെ വെടിക്കെട്ട് അടിക്കാരായ ക്രിസ് ഗെയ്‌ലും വിരാട് കോലിയും യുവരാജ് സിംഗുമൊക്കെ നേരത്തെ മടങ്ങി. കളി കൈവിട്ടു എന്ന് തോന്നിയിടത്ത് നിന്ന് ഏകദേശം ഒറ്റയ്ക്ക് തന്നെയാണ് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനെ ലക്ഷ്യത്തിലെത്തിച്ചത്. മാന്‍ ഓഫ് ദ മാച്ച് ആരെന്ന ചോദ്യത്തിനേ പ്രസക്തിയുണ്ടിയിരുന്നില്ല.
തന്റെ ഒരോവറില്‍ 24 റണ്‍സെടുത്ത് കളി ജയിപ്പിച്ച ഡിവില്ലിയേഴ്‌സിന്റെ ഷോട്ടുകളെ നോക്കി കയ്യടിക്കാന്‍ മാത്രമല്ല, കളി കഴിഞ്ഞ് അടുത്തുപോയി കെട്ടിപ്പിടിക്കാനും ഡെയ്ല്‍ സ്റ്റെയ്ന്‍ മറന്നില്ല.

നീ കാത്തു
89 റണ്‍സോടെ കളി ജയിപ്പിച്ച എ ബി ഡിവില്ലിയേഴ്‌സിനെ കെട്ടിപ്പിടിക്കുന്ന ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി

ആവേശം കുറയരുതല്ലോ
ബാംഗ്ലൂര്‍ - ഹൈദരാബാദ് കളിക്കിടെ ചിയര്‍ഗേള്‍സ്

ഞാന്‍ തന്നെ താരം
അവസാന ഓവറില്‍ ഇര്‍ഫാന്‍ പഠാനെ ബൗണ്ടറിയടിച്ച് കളി ജയിപ്പിച്ച ശേഷം എ ബി ഡിവില്ലിയേഴ്‌സ്.

ഹാവൂ ജയിച്ചു
ഡിവില്ലിയേഴ്‌സിനെ അഭിനന്ദിക്കാന്‍ വേണ്ടി ഗ്രൗണ്ടിലേക്ക് ഓടുന്ന ബാംഗ്ലൂര്‍ താരങ്ങള്‍

ഗെയ്ല്‍ ദേ പോകുന്നു
ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ, നാലോവറില്‍ 17 റണ്‍സിന് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഭുവി സൂപ്പര്‍
ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തിയ ഭുവി. നാലോവറില്‍ വെറും 14 റണ്‍സ് മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ വിട്ടുകൊടുത്തത്.

ധവാന് സ്പീഡ് പോര
36 പന്തില്‍ 37 റണ്‍സായിരുന്നു ശിഖര്‍ ധവാന്റെ സംഭാവന.

ഇത് മിച്ചല്‍ സ്റ്റാര്‍ക്
ഹൈദരാബാദ് ഓപ്പണര്‍ ഫിഞ്ചിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആഹ്ലാദപ്രകടനം

ദേ വീണു
ഹൈദരാബാദ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഫീല്‍ഡിംഗിനിടെ

ഇത് എ ബി സ്‌പെഷല്‍
ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ച ഇന്നിംഗ്‌സിനിടെ ഡിവില്ലിയേഴ്‌സിന്റെ വക ഒരു കൂറ്റന്‍ ഷോട്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications