കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ധനഞ്ജയ ഡിസില്‍വയുടെ പിതാവ് രഞ്ജന്‍ ഡിസില്‍വ വെടിയേറ്റു മരിച്ചു. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഡിസില്‍വ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ച് ഉടന്‍ തന്നെ നാട്ടിലേക്ക് തിരിച്ചു. വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കന്‍ ടീം പുറപ്പെട്ട് 12 മണിക്കൂറിന് ശേഷമായിരുന്നു സംഭവം.

ശ്രീലങ്കയിലെ പ്രാദേശിക രാഷ്ട്രീയ നേതാവാണ് രഞ്ജന്‍. കൊളംബോയ്‌ക്കെടുത്ത് രത്മലനയില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തിന് അക്രമികളുടെ വെടിയേറ്റത്. കൊലപാതകത്തില്‍ ഉതുവരെ ആരേയും പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.