വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡീ കോക്ക് രക്ഷകനായി; ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട സ്‌കോര്‍ നേടി ദക്ഷിണാഫ്രിക്ക

സെഞ്ച്വൂറിയന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയിലാണ്. വെര്‍ണോന്‍ ഫിലാണ്ടര്‍ (28) പുറത്താകാതെ ക്രീസിലുണ്ട്. നോര്‍ജെയാണ് ഇറങ്ങാനുള്ള താരം. മുന്‍ നിര തകര്‍ന്നടിഞ്ഞെങ്കിലും മധ്യനിരയില്‍ ക്വിന്റന്‍ ഡീകോക്ക് (95) നടത്തിയ ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട്് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫാഫ്രിക്കയ്ക്ക് ആദ്യ പന്തില്‍ തന്നെ തിരിച്ചടി നേരിട്ടു. പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആദ്യ പന്തില്‍ ഡീന്‍ എല്‍ഗറെ (0) പവലനിയിലേക്ക് മടക്കി. രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രമും (20) സുബൈര്‍ ഹംസയും (39) ചേര്‍ന്ന് അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (29), വാന്‍ഡെര്‍ ഡൂസന്‍ (6), ഡ്വെയ്ന്‍ പ്രിട്ടോറിയസ്(33), എന്നിവരെല്ലാം മികച്ച സ്‌കോര്‍ നേടും മുമ്പെ മടങ്ങി.

യുവന്റസില്‍ റോണോയ്ക്ക് പിഴച്ചു; 2019 കരിയറിലെ ഏറ്റവും മോശം വര്‍ഷം... കണക്കുകള്‍ ഇതായുവന്റസില്‍ റോണോയ്ക്ക് പിഴച്ചു; 2019 കരിയറിലെ ഏറ്റവും മോശം വര്‍ഷം... കണക്കുകള്‍ ഇതാ

testsavseng

സാം കുറാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റും ആന്‍ഡേഴ്‌സണ്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മാര്‍ക്ക് ബൗച്ചര്‍ പരിശീലകനായ ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റാണിത്. വാന്‍ ഡെര്‍ ഡൂസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നീ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു.

Story first published: Friday, December 27, 2019, 9:15 [IST]
Other articles published on Dec 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X