Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസ ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും കാണാം, പുതിയ തീരുമാനവുമായി ബിസിസിഐ

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകം നിശ്ചലമായി തുടരുകയാണ്. 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണാണ് ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 14 വരെ രാജ്യം ഒന്നടങ്കം അടച്ചുപൂട്ടിയിരിക്കുന്നു. ജനങ്ങളോട് വീടുകളില്‍ത്തന്നെ തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

ഇതേസമയം, കൊറോണക്കാലത്ത് ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ച സ്ഥിതിക്ക് പുതിയ ആശയവുമായി രംഗത്തുവന്നിരിക്കുകയാണ് ബിസിസിഐ. സംഭവമെന്തെന്നല്ലേ? 2000 മുതല്‍ ഇങ്ങോട്ടുളള ഇന്ത്യയുടെ ഐതിഹാസിക മത്സരങ്ങളുടെ ഹൈലൈറ്റുകള്‍ പുനഃസംപ്രേക്ഷണം ചെയ്യാന്‍ ബിസിസിഐ തീരുമാനിച്ചു. ഡിഡി സ്‌പോര്‍ട്‌സ് ചാനല്‍ വഴിയാകുമിത്.

ഇതിഹാസ ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും കാണാം, പുതിയ തീരുമാനവുമായി ബിസിസിഐ

അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സും സമാന നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലെ ലോകകപ്പ് മത്സരങ്ങളുടെ പുനഃസംപ്രേക്ഷണമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലഭ്യമാക്കുന്നത്. ഏപ്രില്‍ നാലു മുതല്‍ പത്തു വരെ ഈ മത്സരങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.

ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാത്തതാണ് സ്‌പോര്‍ട്‌സ് ചാനലുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. കായിക ലോകം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നീട്ടി. ഈ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളെ അലട്ടുന്ന പ്രധാന ചോദ്യം. മാര്‍ച്ച് 29 -നായിരുന്നു ഐപിഎല്‍ 13 ആം പതിപ്പ് ഇന്ത്യയില്‍ തിരിതെളിയാന്‍ കാത്തുനിന്നത്. എന്നാല്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഭീതിയില്‍ ഏപ്രില്‍ 15 -ലേക്ക് സീസണ്‍ മാറ്റിവെയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.

നേരത്തെ, ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും കൊറോണ വൈറസ് വ്യാപനം കാരണം റദ്ദു ചെയ്തിരുന്നു. മൂന്നു മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപേക്ഷിക്കുകയാണുണ്ടായത്. നിലവില്‍ രാജ്യത്തെ എല്ലാ ആഭ്യന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ബിസിസിഐ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

രാജ്യാന്തര തലത്തിലും ചിത്രം വ്യത്യസ്തമല്ല. പ്രമുഖ ഫുട്‌ബോള്‍ ലീഗുകളെല്ലാം അതത് സംഘടനകള്‍ മാറ്റിവെച്ചു കഴിഞ്ഞു. ലാ ലിഗ, സീരീ എ, എഎഫ്‌സി കപ്പ്, കോപ്പ അമേരിക്ക, ചാംപ്യന്‍സ് ലീഗ് എന്നിവയെല്ലാം ഇതില്‍പ്പെടും. കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ടോക്യോ ഒളിമ്പിക്‌സും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിംബിള്‍ഡണും അടുത്തവര്‍ഷമേ ഇനി നടക്കുകയുള്ളൂ.

Story first published: Tuesday, April 7, 2020, 1:45 [IST]
Other articles published on Apr 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+