For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; രാജസ്ഥാനും പ്ലേ ഓഫിലേക്കെത്താം; ഡല്‍ഹി രണ്ടാംനിര ടീമിനെ ഇറക്കിയേക്കും

രാജസ്ഥാനും പ്ലേ ഓഫിലേക്കെത്താം

ദില്ലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 53-ാം മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ഡല്‍ഹിയുടെ തട്ടകമായ ഫിറോഷ് ഷാ കോട്‌ല മൈതാനത്ത് വൈകിട്ട് 4 മണിക്കാണ് മത്സരം. പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ച ഡല്‍ഹി രണ്ടാം സ്ഥാനത്തിനുവേണ്ടി ശ്രമിക്കുമ്പോള്‍ പ്ലേ ഓഫിനുള്ള നേരിയ സാധ്യത സജീവമാക്കാനാകും രാജസ്ഥാന്‍ ശ്രമം.

dc-rr

പ്ലേ ഓഫിലെത്തിയതിനാല്‍ രണ്ടാംനിര ടീമിനെ രാജസ്ഥാനെതിരെ അണിനിരത്തിയേക്കും. പ്ലേ ഓഫിന് മുന്‍പ് മുഖ്യ കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇതുവരെ അവസരം നല്‍കാത്തവര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കും. ലീഗിലെ അവസാന മത്സരമായതിനാലും പകരക്കാര്‍ക്ക് അവസരം നല്‍കാന്‍ ഡല്‍ഹി തീരുമാനിച്ചേക്കുമെന്നാണ് സൂചന.

അവസാന ലീഗ് മത്സരത്തില്‍ ജയിച്ചാല്‍ പ്ലേ ഓഫ് സാധ്യതയുള്ള ടീമാണ് രാജസ്ഥാന്‍. 13 പോയന്റ് നേടാനായാല്‍ മറ്റു ടീമുകളുടെ ജയപരാജയത്തിനനുസരിച്ചാകും രാജസ്ഥാന്റെ സാധ്യത. ബാംഗ്ലൂരിനെതിരായ മത്സരം മഴമൂലം മുടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക.

കാഗിസോ റബാഡ കളിക്കില്ലെന്നത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാണ്. ഫോമിലുള്ള ബാറ്റ്‌സ്മാന്മാരിലാണ് ടീമിന്റെ പ്രതീക്ഷ. ശിഖര്‍ ധവാനും, ശ്രയസ് അയ്യരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രമുഖ വിദേശ കളിക്കാരെല്ലാം മടങ്ങിയത് രാജസ്ഥാനും വിനയാകും. ആഷ്ടണ്‍ ടര്‍ണര്‍ ആയിരിക്കും സ്മിത്തിന് പകരമായി ടീമിലെത്തുക. സഞ്ജു സാംസണും ലിയാം ലിവിങ്‌സ്റ്റോണും ബാറ്റിങ് ഓപ്പണ്‍ ചെയ്യും.

Story first published: Saturday, May 4, 2019, 11:59 [IST]
Other articles published on May 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+