വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡേ/നൈറ്റ് ടെസ്റ്റ് പതിവാക്കരുത്, കളി അറിയുന്നവര്‍ വേണം ടെസ്റ്റ് കാണാനെത്താന്‍ — തുറന്നടിച്ച് കോലി

കൊല്‍ക്കത്ത: ഡേ/നൈറ്റ് ടെസ്റ്റ് പതിവാക്കരുതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. തുടര്‍ന്നും ഡേ ടെസ്റ്റുകള്‍ക്കായിരിക്കണം പ്രധാന്യം കല്‍പ്പിക്കേണ്ടത്. കാരണം ഉച്ചയ്ക്ക് ആരംഭിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ആവേശം താരതമ്യേന കുറവാണ്. രാവിലത്തെ സെഷനില്‍ ചുവന്ന തുകല്‍ പന്തുകൊണ്ട് ലഭിക്കുന്ന ഉണര്‍വും ആവേശവും ഉച്ചച്ചൂടില്‍ പിങ്ക് പന്തില്‍ കിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിന് ജനപങ്കാളിത്തം വേണമെന്ന കാര്യം ശരി തന്നെ. എന്നാല്‍ കേവലം വിനോദോപാധിയായി ടെസ്റ്റിനെ സമീപിക്കുന്നത് ഗുണം ചെയ്യില്ലെന്ന് ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് മുന്നോടിയായി വിരാട് കോലി വ്യക്തമാക്കി.

നിർബന്ധിച്ചിട്ട് കാര്യമില്ല

ഓരോ സെഷനും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ബാറ്റ്‌സ്മാന്‍. വിക്കറ്റിനായി ബാറ്റ്‌സ്മാനെ തുടരെ പരീക്ഷിക്കുന്ന ബൗളര്‍ --- ടെസ്റ്റ് മത്സരങ്ങളുടെ യഥാര്‍ത്ഥ ആവേശമിതാണ്. ടെസ്റ്റിന് കാണികള്‍ കുറവാണെന്ന കാര്യം നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ടെസ്റ്റ് കാണിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കോലി തുറന്നടിച്ചു.

ആള് കൂടിയതുകൊണ്ട് മാത്രം കാര്യമില്ല, പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് സച്ചിന്‍

ടിക്കറ്റു വിറ്റുതീർന്നു

'ഓരോ സെഷന്റെയും പ്രധാന്യം അറിയുന്നവര്‍ ടെസ്റ്റ് കാണാന്‍ വരണമെന്നാണ് എന്റെ അഭിപ്രായം. ഇത്തരക്കാര്‍ക്ക് മാത്രമേ ടെസ്റ്റ് പൂര്‍ണമായി ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ,' ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ സംസാരവിഷയമായതില്‍ കോലി സന്തുഷ്ടനാണ്. ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് വലിയ തരംഗമായി മാറിക്കഴിഞ്ഞു. ഈഡനില്‍ ആദ്യ നാലു ദിവസത്തേക്കുള്ള ടിക്കറ്റ് വിറ്റുതീര്‍ന്നത് അമ്പരപ്പിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോലി സൂചിപ്പിച്ചു.

ആദ്യ പിങ്ക് ബോൾ ടെസ്റ്റ്

കഴിഞ്ഞദിവസം രാഹുല്‍ ദ്രാവിഡ് മുന്നോട്ടുവെച്ച ടെസ്റ്റ് ക്രിക്കറ്റ് കലണ്ടറെന്ന ആശയത്തിനും കോലി പിന്തുണ അറിയിച്ചിട്ടുണ്ട്. മുന്‍നിശ്ചയിച്ച കലണ്ടര്‍ പ്രകാരമായിരിക്കണം ഇന്ത്യ ടെസ്റ്റ് കളിക്കേണ്ടത്. ഇതുവഴി മത്സരങ്ങള്‍ക്ക് കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ താരങ്ങള്‍ക്കും കാണികള്‍ക്കും കഴിയുമെന്ന് കോലി അഭിപ്രായപ്പെട്ടു.നിലവില്‍ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആദ്യ പിങ്ക് ബോള്‍ ടെസ്റ്റാണ് വെള്ളിയാഴ്ച്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നത്.

നിലപാട് തിരുത്തി

2015 മുതല്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഐസിസി അനുമതി നല്‍കിയെങ്കിലും ഇത്രനാളും പകലും രാത്രിയുമായി ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയ്യാറായില്ല. കഴിഞ്ഞവര്‍ഷം അഡലെയ്ഡില്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഓസ്‌ട്രേലിയ ക്ഷണിച്ചിരുന്നു. പക്ഷെ ടീം ഇന്ത്യ ഇതിന് വിസമ്മതിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര കാണാന്‍ ആളുകള്‍ തീരെ കുറഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് തിരുത്തി.

പിങ്ക് ബോള്‍ ടെസ്റ്റ്: ഇന്ത്യ എന്തിനും തയ്യാര്‍... ഏറ്റവും വലിയ വെല്ലുവിളി ഫീല്‍ഡിങ്, കോലി പറയുന്നു

പരമ്പരയിലെ അവസാന ടെസ്റ്റ്

പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഡേ/നൈറ്റ് ടെസ്റ്റെന്ന ആശയം അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന മാരണത്തണ്‍ ചര്‍ച്ചകളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പിങ്ക് ബോള്‍ ടെസ്റ്റിന് സമ്മതം മൂളി. നേരത്തെ, പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. ഇന്‍ഡോറില്‍ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് കോലിപ്പട ബംഗ്ലാദേശിനെ കീഴടക്കിയത്.

Story first published: Thursday, November 21, 2019, 17:10 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X