ഓസ്‌ട്രേലിയയെ വിറപ്പിച്ച് 450 അടിച്ച ശേഷം തോറ്റു... പാകിസ്താന്‍ കളിച്ചത് ടെസ്റ്റ് മാച്ച് ഓഫ് ദ ഇയർ!!
ബ്രിസ്‌ബേന്‍: ഇത് പാകിസ്താന്‍. അനിശ്ചിതത്വത്തിന്റെ കളിയായ ക്രിക്കറ്റിലെ കിരീടം വെക്കാത്ത തമ്പുരാക്കന്മാര്‍. ഒരു ദിവസം അവര്‍ 142 റണ്‍സിന് ഓളൗട്ടാകും. രണ്ട് ദിവസം കഴിഞ്ഞ് നാലാമിന്നിംഗ്‌സിലെ ലോകറെക്കോര്‍ഡ് സ്‌കോറായ 489ലേക്ക് ധൈര്യസമേതം പാഡ് കെട്ടും. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവര്‍ ലോകറെക്കോര്‍ഡിന് 39 റണ്‍സ് അടുത്ത് വരെ എത്തി. എന്നിട്ട് തോറ്റു.
Read More: 80 കോടിയുടെ ആശുപത്രി ബില്‍... എന്തൊക്കെ റൂമറുകള്‍.. ജയലളിത പോലും ഞെട്ടും ഇതൊക്കെ കേട്ടാല്‍!
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന്‍ നാലാം ഇന്നിംഗ്‌സില്‍ അടിച്ചെടുത്തത് 450 റണ്‍സ്. ആദ്യ ഇന്നിംഗ്‌സില്‍ 142 റണ്‍സിന് പുറത്തായ അവര്‍ക്ക് ഓസ്‌ട്രേലിയ വെച്ച് നീട്ടിയ ലക്ഷ്യം 489 റണ്‍സിന്റെ. ആസാദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ ഒരു കൂസലമില്ലാതെ ലക്ഷ്യത്തിലേക്ക് നീങ്ങി. ഭാഗ്യത്തിനാണ് ഓസ്‌ട്രേലിയ രക്ഷപ്പെട്ടത്. നിസംശയം പറയാം ബ്രിസ്‌ബേനില്‍ കണ്ടതാണ് 2016ന്റെ ടെസ്റ്റ് മാച്ച്. ടെസ്റ്റ് മാച്ച് ഓഫ് ദ ഇയര്‍!

ഇവനാണ് അവന്‍, ആസാദ് ഷഫീഖ്
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്താന് വേണ്ടി ഓസ്‌ട്രേലിയന്‍ പാളയത്തിലേക്ക് പട നയിച്ചത് ആസാദ് ഷഫീഖ് എന്ന ഈ മധ്യനിര ബാറ്റ്‌സ്മാനാണ്. 207 പന്തില്‍ 13 ഫോറും ഒരു സിക്‌സും പറത്തിയാണ് ഷഫീഖ് 137 റണ്‍സെടുത്തത്. സ്‌കോര്‍ 449 ലെത്തിയപ്പോഴാണ് ഷഫീഖ് വീണത്. അടുത്ത ഓവറില്‍ പാകിസ്താന്‍ ഓളൗട്ടാകുകയും ചെയ്തു.

പൊരുതിക്കളിച്ച് വാലറ്റം
വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് 24 റണ്‍സെടുത്ത് പുറത്തായതോടെ ഓസ്‌ട്രേലിയ വിജയം മണത്തതാണ്. എന്നാല്‍ 48 റണ്‍സോടെ ആമിറും 30 റണ്‍സുമായി വഹാബ് റിയാസും 33 റണ്‍സുമായി യാസിര്‍ ഷായും കലക്കന്‍ കളിയാണ് കെട്ടഴിച്ചത്. മൂന്ന് ഫിഫ്റ്റി കൂട്ടുകെട്ടാണ് പാകിസ്താന്‍ ഏഴും എട്ടും ഒമ്പതും വിക്കറ്റില്‍ അടിച്ചുകൂട്ടിയത്.

മുന്‍നിരയും മോശമായില്ല
15 റണ്‍സെടുത്ത ഓപ്പണര്‍ സമി അസ്ലം, 14 റണ്‍സെടുത്ത ബാബര്‍ അസം, 5 റണ്‍സില്‍ പുറത്തായ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖ് എന്നിവര്‍ മാത്രമാണ് പാക് ബാറ്റിംഗ് നിരയില്‍ നിരാശപ്പെടുത്തിയത്. അസര്‍ അലി 71ഉം യൂനിസ് ഖാന്‍ 65ഉം റണ്‍സെടുത്തു. മിസ്ബ കൂടി ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ചിരുന്നെങ്കില്‍ കളി പാകിസ്താന്റെ കയ്യില്‍ ഇരുന്നേനെ.

സ്റ്റാര്‍ക്ക് ഈസ് ബാക്ക്
ഏഴ് വിക്കറ്റോടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഒന്നാം ഇന്നിംഗ്‌സില്‍ മൂന്നും രണ്ടാം ഇന്നിംഗ്‌സില്‍ നാലും. ബേര്‍ഡ് മൂന്നും ലിയോണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ബേര്‍ഡ് ഒന്നാം ഇന്നിംഗ്‌സിലും മൂന്ന് വിക്കറ്റെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications