മഴ ജയിച്ചു; രണ്ടാം ടെസ്റ്റ് സമനില, പരമ്പരയില്‍ ഇന്ത്യ മുന്നില്‍
ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദവും മഴയും ജയിച്ചു. ദക്ഷിണാഫ്രിക്ക - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍. തുടര്‍ച്ചയായ നാലാം ദിവസവും മഴ കാരണം ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പോലും പറ്റിയില്ല. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പിന്നാലെ ബുധനാഴ്ചയും ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിച്ചു. ടിക്കറ്റെടുത്തവര്‍ക്ക് പണം തിരിച്ചുകിട്ടും എന്ന ആശ്വാസം മാത്രം ബാക്കി.
ഒന്നാം ദിനം തന്നെ ദക്ഷിണാഫ്രിക്കയെ ഓളൗട്ടാക്കിയ ഇന്ത്യ വിക്കറ്റ് പോകാതെ 80 റണ്‍സടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ വെറും 214 റണ്‍സിന് ഓളൗട്ടാക്കിയ ശേഷമായിരുന്നു ഇന്ത്യയുടെ ഈ കരുത്ത് കാട്ടല്‍. കളി നടന്നിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിരാട് കോലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും ഐ പി എല്‍ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി ചതിച്ചു.

നാലാം ദിവസവും അഞ്ചാം ദിവസവും വലിയ മഴയൊന്നും പെയ്തില്ല. എന്നാല്‍ ഗ്രൗണ്ട് ഉണങ്ങിക്കിട്ടാത്തത് വിനയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പിച്ച് പരിശോധിച്ച അംപയര്‍മാര്‍ കളി തുടരാമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ചാറ്റല്‍മഴ എത്തിയത്. നാലാം ദിവസത്തെ കളി മുടങ്ങിയതോടെ ടെസ്റ്റ് എന്തായാലും സമനിലയില്‍ തീരുമെന്ന കാര്യം ഉറപ്പായിരുന്നു. എ ബി ഡിവില്ലിയേഴ്‌സിന്റെ നൂറാം ടെസ്റ്റാണ് ഇത്. മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റ് 108 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1 - 0ന് മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications