Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

5 റണ്‍സിന് 5 വിക്കറ്റ്, ഇഷാന്ത് ശര്‍മ ബ്രോഡിന് പഠിക്കുന്നോ?

കൊളംബോ: നാലോവറില്‍ അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റ്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെക്കുറിച്ചല്ല, ഇന്ത്യയുടെ ഇഷാന്ത് ശര്‍മയെക്കുറിച്ചാണ് പറയുന്നത്. ശ്രീലങ്കന്‍ പ്രസിഡണ്ട്‌സ് ഇലവനെതിരായ പരിശീലന മത്സരത്തിലായിരുന്നു ഇഷാന്തിന്റെ ഈ തീപ്പൊരി ബൗളിംഗ്. രണ്ടാമത്തെ ഓവറില്‍ ബൗളിംഗിനെത്തിയ ഇഷാന്ത് ആ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ക്യാപ്റ്റന്‍ തിരിമാനെ, ഡിസില്‍വ, സില്‍വ, തരംഗ, പെരേര എന്നിവരാണ് ഇഷാന്തിന്റെ ഇരകള്‍. ഇതില്‍ ആദ്യത്തെ രണ്ട് പേരും തരംഗയും പെരേരയും പൂജ്യത്തിനാണ് പുറത്തായത്. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഇാഷാന്ത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ ഫോമിലെത്തുന്നത് ഇന്ത്യയ്ക്ക് ശുഭ സൂചനയാണ്.

ishant-lords

ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യ 351 റണ്‍സാണടിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും നേരത്തെ പുറത്തായെങ്കിലും അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും ഇന്ത്യയ്ക്ക് രക്ഷയായി. 127 പന്തില്‍ രഹാനെ 109 റണ്‍സടിച്ചപ്പോള്‍ ധവാന്‍ 62 ഉം രാഹുല്‍ 43 ഉം റണ്‍സെടുത്തു. 9 പന്തില്‍ 8 റണ്‍സെടുത്ത കോലി, 14 പന്തില്‍ 7 റണ്‍സെടുത്ത രോഹിത് എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയത്.

ഇന്ത്യയുടെ 351 നെതിരെ ശ്രീലങ്കന്‍ പ്രസിഡണ്ട്‌സ് ഇലവന്‍ 121 റണ്‍സിന് ഓളൗട്ടായി. ഇഷാന്തിന്റെ 5 വിക്കറ്റിന് പുറമേ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും 2 വിക്കറ്റെടുത്തു. ശേഷിക്കുന്ന ഒരു വിക്കറ്റ് ഹര്‍ഭജന്‍ സിംഗിനാണ്.

Story first published: Friday, August 7, 2015, 14:39 [IST]
Other articles published on Aug 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+