Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററില്‍ ഇന്ത്യയെ രക്ഷിക്കാന്‍ മഴ!

മാഞ്ചസ്റ്റര്‍: നിലവിലെ ഫോമില്‍ ഇന്ത്യയെ രക്ഷിക്കാന്‍ മഴയ്ക്ക് മാത്രമേ കഴിയൂ. മാഞ്ചസ്റ്ററില്‍ തകര്‍ത്തുപെയ്യുന്ന മഴ മാത്രമാണ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് വെറും 152 റണ്‍സിന് പൂട്ടിക്കെട്ടിയ ഇംഗ്ലണ്ട് ശക്തമായ നിലയില്‍ നില്‍ക്കവേയാണ് ഇന്ത്യയെ രക്ഷിക്കാന്‍ മഴദൈവങ്ങളെത്തിയത്.

മഴ മൂലം രണ്ടാം ദിവസത്തെ കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 237 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനെക്കാള്‍ ഇപ്പോഴേ 85 റണ്‍സ് ലീഡ്. ഒന്നാമിന്നിംഗ്‌സില്‍ നാല് വിക്കറ്റും മൂന്ന് ദിവസങ്ങളും ബാക്കി. വലിയ അത്ഭുതങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ നാലാം ടെസ്റ്റും സൗതാംപ്ടണിലെ മൂന്നാം ടെസ്റ്റിന്റെ വഴിയേ പോകും.

ആരോണാണ് ഫാസ്റ്റ് ബൗളര്‍

ആരോണാണ് ഫാസ്റ്റ് ബൗളര്‍

സ്പീഡും ബൗണ്‍സും കൊണ്ട് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വിറപ്പിക്കാന്‍ വരുണ്‍ ആരോണിന് സാധിച്ചു. എന്നാല്‍ ഇന്ത്യക്കാരെപ്പോലെ എളുപ്പം ഔട്ടായിക്കൊടുക്കാന്‍ ഇംഗ്ലണ്ട് തയ്യാറായിരുന്നില്ല എന്ന് മാത്രം.

കളി നടക്കുമോ

കളി നടക്കുമോ

മാഞ്ചസ്റ്റര്‍ ടെസ്റ്റ് മഴ മുടക്കിയതേത്തുടര്‍ന്ന് പിച്ച് പരിശോധിക്കുന്ന അംപയര്‍ റോഡ് ടക്കര്‍

ഈ മഴയത്തെന്ത് കളി

ഈ മഴയത്തെന്ത് കളി

നാലാം ടെസ്റ്റിനിടെ അപ്രതീക്ഷിതമായി മഴയെത്തിയപ്പോള്‍ കളി നിര്‍ത്തി മടങ്ങുന്ന അംപയര്‍മാരായ റോഡ് ടക്കറും മരൈസ് എരാസ്മസും.

ബെല്ലടിച്ചാല്‍ രക്ഷയില്ല

ബെല്ലടിച്ചാല്‍ രക്ഷയില്ല

വീണ്ടും മികച്ച ഒരു ഇന്നിംഗ്‌സോടെ ഇയാന്‍ ബെല്‍ ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തി. 82 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് ബെല്‍ 58 റണ്‍സടിച്ചത്.

റൂട്ട് വേരു പിടിച്ചു

റൂട്ട് വേരു പിടിച്ചു

48 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ടാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. റൂട്ടിന്റെ റൂട്ടിളക്കിയില്ലെങ്കില്‍ നാലാം ടെസ്റ്റ് ഇന്ത്യയുടെ പിടി വിട്ടുപോകും.

ധോണി ടൂ ഡിഫന്‍സീവ്

ധോണി ടൂ ഡിഫന്‍സീവ്

ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയ ഇംഗ്ലണ്ടിനെ ധോണിയുടെ പ്രതിരോധത്തില്‍ ഊന്നിയ ഫീല്‍ഡിംഗ് പ്ലാനുകളാണ് രക്ഷിച്ചത്.

അശ്വിന്‍ ആഞ്ഞടിക്കുമോ

അശ്വിന്‍ ആഞ്ഞടിക്കുമോ

കളി ഇപ്പോളും കൈവിട്ടിട്ടില്ല, തങ്ങള്‍ തിരിച്ചടിക്കും എന്നൊക്കെ പറഞ്ഞെങ്കിലും രണ്ടാം ദിവസം ഒരു വിക്കറ്റ് പോലും അശ്വിന് കിട്ടിയില്ല.

ജഡേജയില്‍ പ്രതീക്ഷ വെക്കണോ

ജഡേജയില്‍ പ്രതീക്ഷ വെക്കണോ

സ്പിന്നര്‍ എന്ന നിലയില്‍ താനൊരു വിക്കറ്റ് ടേക്കിംഗ് ബൗളറൊന്നുമല്ല എന്ന് ജഡേജ വീണ്ടും തെളിയിച്ചു. ജഡേജയ്ക്ക് വിക്കറ്റ് കൊടുക്കാന്‍ മാത്രമുള്ള പിഴവുകള്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ വരുത്തിയതുമില്ല.

ഭുവി മൂന്നെണ്ണം വീഴ്ത്തി

ഭുവി മൂന്നെണ്ണം വീഴ്ത്തി

മൂന്ന് വിക്കറ്റോടെ ഭുവനേശ്വര്‍ കുമാറും തന്റെ സംഭാവന നല്‍കി. പക്ഷേ ഇന്ത്യയുടെ ബാറ്റിംഗ് വെല്ലുവിളി തീരെ ദുര്‍ബലമായിപ്പോയി.

പങ്കജ് വെറുതെ എറിയുന്നു

പങ്കജ് വെറുതെ എറിയുന്നു

അരങ്ങേറ്റ ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും കിട്ടാത്ത പങ്കജ് സിംഗിന്റെ സ്ഥിതി രണ്ടാം ടെസ്റ്റിലും വ്യത്യസ്തമല്ല. വിക്കറ്റ് വേട്ടയില്‍ പങ്കജ് ഇനിയും അക്കൗണ്ട് തുറക്കാനിരിക്കുന്നതേയുളളൂ.

Story first published: Saturday, August 9, 2014, 9:29 [IST]
Other articles published on Aug 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+