ആറ് സിക്‌സിന് പകരം ആറ് വിക്കറ്റ്; ബ്രോഡ് ഇന്ത്യയോട് കണക്കുതീര്‍ത്തു
ഓള്‍ഡ് ട്രാഫോര്‍ഡ്: ഇത് സ്റ്റുവര്‍ട്ട് ബ്രോഡ്. 2007 ട്വന്റി 20 ലോകകപ്പില്‍ യുവരാജ് സിംഗ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ അതേ ബ്രോഡ് തന്നെ. മാഞ്ചസ്റ്ററിലെ ഫാസ്റ്റും ബൗണ്‍സും നിറഞ്ഞ വിക്കറ്റില്‍ ബ്രോഡ് ഏഴ് കൊല്ലം മുന്‍പത്തെ കണക്കുതീര്‍ത്തപ്പോള്‍ പരുങ്ങിയത് ഇന്ത്യ. ആറ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയാണ് ബ്രോഡ് തന്റെ പ്രതികാരം കാട്ടിയത്. ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി.
ബ്രോഡിന് പുറമെ വിവാദ നായകന്‍ ആന്‍ഡേഴ്‌സനും കൂടി ഫോമിലെത്തിയതോടെ ഇന്ത്യയുടെ സ്ഥിതി ദയനീയമായി. നാല് വിക്കറ്റിന് എട്ട് റണ്‍സ് എന്ന നിലയിലായിരുന്നു ഒരവസരത്തില്‍ ഇന്ത്യ. തട്ടിയും മുട്ടിയും എങ്ങനെയൊക്കെയോ എത്തിയത് 152 ല്‍. അത് ഇംഗ്ലണ്ട് പാട്ടുംപാടി രണ്ടാം ദിവസം തന്നെ മറികടക്കും. ഏഴ് വിക്കറ്റ് ശേഷിക്കെ വെറും 39 റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.
ടോസ് നേടിയ ധോണി ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുമ്പില്‍ തലവെച്ചുകൊടുക്കുകയായിരുന്നു. ആദ്യദിവസത്തെ കളിയിലെ ചിത്രങ്ങളിലേക്ക്.

മധുരപ്രതികാരം
ആറ് വിക്കറ്റുകളോടെ ഇന്ത്യയെ തകര്‍ത്തുവിട്ട ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. വെറും 25 റണ്‍സ് വഴങ്ങിയാണ് ബ്രോഡ് ആറ് പേരെ പുറത്താക്കിയത്

പൊരുതാന്‍ ധോണി മാത്രം
71 റണ്‍സെടുത്ത ധോണി മാത്രമാണ് ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തെ ചെറുത്തുനിന്നത്.

അശ്വിന്‍ ക്ലാസ്
40 റണ്‍സെടുത്ത അശ്വിന്‍ കുറച്ചുനേരം ധോണിക്ക് ധോണിക്ക് പിന്തുണ നല്‍കി. 42 പന്തിലാണ് അശ്വിന്റെ 40 റണ്‍സ്.

ആന്‍ഡേഴ്‌സണ്‍ അടങ്ങില്ല
ജഡേജയെയും ധോണിയെയും ചീത്തവിളിച്ച് വിവാദത്തിലായ ആന്‍ഡേഴ്‌സണ്‍ കളിയിലും മോശമില്ല. ആദ്യ ദിവസം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സന്റെ ഇരകളില്‍ ഒന്ന് ജഡേജയായിരുന്നു.

ആറ് പേര്‍ പൂജ്യം
ഇന്ത്യന്‍ നിരയിലെ ആറ് ബാറ്റ്‌സ്മാന്‍മാന്‍ പൂജ്യത്തിന് പുറത്തായി. റണ്ണൊടുന്നുമെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ അടുപ്പിച്ച് നഷ്ടമായി.

അടിയേ ഉളളൂ
ജഡേജ വീണ്ടും നിരാശപ്പെടുത്തി. കളിക്കളത്തിന് പുറത്തെ വിവാദത്തിനാകട്ടെ കുറവൊട്ടും ഇല്ല താനും

ആശ്വാസമാകുമോ
രണ്ട് വിക്കറ്റ് വീഴ്ത്തിയ ആരോണും ഒരു വിക്കറ്റെടുത്ത ഭുവനശ്വര്‍ കുമാറും അടങ്ങുന്ന ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications